സ്നേഹസ്പര്‍ശം പദ്ധതിക്ക് 3.03 കോടിയുടെ അനുമതി; അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2,000രൂപunmarried mothers will get 2000 rupees per month through snehasparsham project

തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ചസാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹസ്പർശം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്നവർ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് സ്നേഹസ്പർശം. 

പ്രതിമാസം 1000 രൂപഅനുവദിച്ചു വന്ന ധനസഹായം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2000 രൂപയാക്കി വർദ്ധിപ്പിച്ചു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാർക്കും ലഭിക്കുന്ന രീതിയിൽ പിന്നീട് ഭേദഗതി വരുത്തി ഉത്തരവായി. നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവരോ ആയിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. 

അപേക്ഷ ഫോറം ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ നിന്നും സാമൂഹ്യ സുരക്ഷാമിഷൻ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർക്കോ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ നൽകേണ്ടതാണ്.
 Keywords:
unmarried mothers will get 2000 rupees per month through snehasparsham project

Post a Comment

Previous Post Next Post
close