ടിക് ടോക്കും യുസി ബ്രൗസറും ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ എന്നത്തേക്കുമായി നിരോധിച്ച് ഇന്ത്യ


ന്യൂഡൽഹി:

 ടിക് ടോക്ക്, യുസി ബ്രൗസർ, വീ ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പുകൾ എന്നത്തേക്കുമായി നിരോധിച്ച് ഇന്ത്യ. ഷോപ്പിംഗ് ആപ്പായ ക്ലബ്ബ് ഫാക്ടറി ബിഗോ ലൈവ്, മൊബൈൽ കമ്പനിയായ ഷവോമിയുടെ എംഐ വീഡിയോ കോൾ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടും.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നുവെന്ന് ഉൾപ്പെടെയുളള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 59 ആപ്പുകൾ ജൂൺ അവസാനത്തോടെ ഇന്ത്യ നിരോധിച്ചത്. ഗാൽവനിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ ഡിജിറ്റൽ സ്‌ട്രൈക്ക് ആരംഭിച്ചത്. ഇതോടെ ഘട്ടം ഘട്ടമായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ചൈനയുടെ ഓരോ ആപ്പുകൾ വീതം നിരോധിച്ചു. ടിക് ടോക്ക്, പബ്ജി എന്നിവയായിരുന്നു നിരോധിക്കപ്പെട്ട ആപ്പുകളിലെ പ്രധാനികൾ.

Read More:നിങ്ങളുടെ വാട്സ്ആപ് നമ്പറിന് ഷോർട്ട് ലിങ്ക് ഉണ്ടാക്കാം Create short link🖱️

മൊത്തം 267 ചൈനീസ് ആപ്പുകൾക്കാണ് കേന്ദ്രസർക്കാർ ഇതുവരെ നിരോധനം ഏർപ്പെടുത്തിയത്. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമായിരുന്നു കേന്ദ്രസർക്കാർ നടപടി. ഇടക്കാല നിരോധനമാണ് ഏർപ്പെടുത്തിയിരുന്നത് എങ്കിലും ചൈനീസ് കമ്പനികളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ടിക് ടോക്ക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
close