ഇന്ധന വില ഇന്നും കൂടി: പെട്രോള്‍ വില 90 ലേക്ക്

തിരുവനന്തപുരം : 
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് ലിറ്ററിന് 26 പൈസയുമാണ് കൂടിയത്. പുതുക്കിയ വില വർധന പ്രാബല്യത്തിലായതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയായി. തലസ്ഥാനത്ത് ഗ്രാമീണമേഖലയിൽ പെട്രോൾ വില 90 രൂപയ്ക്കടുത്തെത്തി. ചൊവ്വാഴ്ച തന്നെ പെട്രോൾ വില സർവകാല റെക്കോഡും മറികടന്നിരുന്നു. കൊച്ചിയിൽ പെട്രോളിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസും വർധിപ്പിച്ചതിന് പിന്നലെയാണ് ഇന്നും കൂടിയത്. 


Post a Comment

Previous Post Next Post
close