റേഷൻ കാർഡ് ഉപഭോക്താവായ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾ ഉപയോഗിക്കുന്ന റേഷൻ കാർഡ് ഏത് ഗണത്തിൽപെട്ടതായാലും നിങ്ങൾക്ക് തീർച്ചയായും കുറച്ചു ആനുകൂല്യങ്ങൾ ഇനി വരും ദിനങ്ങളിൽ ലഭിക്കുന്നതാണ്. നമുക്ക് അറിയാം നമ്മുടെ കേന്ദ്ര സർക്കാർ ഇപ്പോൾ മുൻകൈ എടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് “വൺ നേഷൻ വൺ റേഷൻ കാർഡ് ” എന്ന പദ്ധതി.
ഈ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം റേഷൻ ഉപഭോക്താവിന് കോവിടിന്റെ പശ്ചാത്തലം കൂടെ കണക്കിലെടുത്തു കൊണ്ട് തൻ്റെ റേഷൻ കാർഡ് ഉപയോഗിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തു നിന്നും തൻ്റെ റേഷൻ വിഹിതം കൈപ്പറ്റാം എന്ന കാര്യം. കൂടാതെ റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത ഉപഭോക്താവിന് കൂടെ ഈ ഒരു സൗകര്യം ലഭിച്ചിരുന്നു. എന്നാൽ ഇനി തൊട്ട് റേഷൻകാർഡ് അധാർകാർഡുമായി ബന്ധിച്ചിട്ടുള്ള ഉപഭോക്താവിനുള്ള ആനുകൂല്യങ്ങൾ കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം നിങ്ങൾക്ക് നിങ്ങളുടെ റേഷൻ ആനുകൂല്യം ഇന്ത്യയുടെ മറ്റു ഏത് സംസ്ഥാനത്തു നിന്നും കൈപ്പറ്റാൻ സാധിക്കുന്നതാണ്കൂടാതെ
നമുക്ക് അറിയാം ഒരുപാട് സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്ന ആളുകൾ പോലും ബിപിഎൽ ,എ.എ.വൈ കാർഡുകളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്. അവരെയൊക്കെ ലിസ്റ്റിൽ നിന്നും പുറത്താക്കി അർഹരായവരെ മാത്രം മുൻഗണനാ വിഭാഗത്തിൽ ചേർക്കുന്നതുമായിരിക്കും. അത് കൊണ്ട് തന്നെ ഇതുവരെയും ആധാർകാർഡ് റേഷൻകാർഡുമായി ലിങ്ക് ചെയ്യാത്തവർ ഉടൻ തന്നെ റേഷൻകാർഡ് അധാർകാർഡുമായി നിർബന്ധമായും ലിങ്ക് ചെയ്ത് അവരവരുടെ യഥാർത്ഥമായ ആനുകൂല്യങ്ങൾ സത്യസന്ധമായി കൈപ്പറ്റേണ്ടതാണ്. വീഡിയോ കാണുക
Post a Comment