അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെയും തുടർച്ചയായി അപകടത്തിൽപെടുന്ന വാഹനങ്ങളുടെയും വിവരങ്ങൾ കരിമ്പട്ടികയിലേക്ക്. അപകടവിശകലനത്തിനായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം തയാറാക്കുന്ന ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്വേറിലാണ് ഈ സംവിധാനമുള്ളത്. ആദ്യഘട്ടത്തിൽ വിവരശേഖരണം മാത്രമാണെങ്കിലും
READ ALSO:
ഭാവിയിൽ കുഴപ്പക്കാർക്കെതിരേ നടപടിയുണ്ടായേക്കും. അപകടത്തിന്റെ പൂർണവിവരങ്ങൾ ശേഖരിക്കുന്ന ഈ സോഫ്റ്റ്വേർ, വാഹനരജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് വിതരണ സോഫ്റ്റ്വേറുകൾക്കും (വാഹൻ-സാരഥി) വിവരങ്ങൾ കൈമാറുന്നവിധത്തിലാണ് സജ്ജീകരിച്ചത്. ഇൻഷുറൻസ് കമ്പനികൾക്കും വിവരങ്ങൾ നൽകും. ആറു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്വേർ മാർച്ചോടെ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും എത്തും.
ഇതോടെ രാജ്യത്തെവിടെയും നടക്കുന്ന അപകടങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലേക്കുവരും. വാഹനങ്ങൾ ഏതൊക്കെ സ്ഥലത്തുവെച്ച് അപകടത്തിൽപെട്ടാലും ഒറ്റതിരച്ചിലിൽ അറിയാം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന വിവരവുംലഭിക്കും. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിങ്, വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാറുണ്ട്. ഈ വിവരങ്ങൾ രാജ്യത്ത് എവിടെ വേണമെങ്കിലും ലഭിക്കും. ഇതേ മാതൃകയിലാകും അപകടവിവരങ്ങളും പങ്കുെവക്കുക. സ്ഥിരം അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനാകും
OLDER posts:
Keywords
Drivers and vehicles that regularly cause accidents will be blacklisted
Post a Comment