വ്യാജ ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക; പാസ്‌വേർഡും പിൻ നമ്പറും വരെ ചോർത്താൻ സാധ്യത; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: 

വ്യാജ ആപ്ലിക്കേഷനുകളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം നിയമാനുസൃതമുള്ള ആപ്ലിക്കേഷനുകൾ ആകണമെന്നില്ലെന്ന് പോലീസ് അറിയിച്ചു. ഉപഭോക്താക്കളിൽ സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ കാഴ്ചയിലും പ്രവർത്തനത്തിലും ഒറിജിനൽ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകൾ.

ഉപഭോക്താക്കളെ അലോസരപ്പെടുത്തുന്ന രീതിയിൽ വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുക, സ്വകാര്യ വിവര മോഷണം എന്നിവയ്ക്ക് പുറമെ ഇത്തരം വ്യാജ അപ്പുകൾ നമ്മുടെ മൊബൈൽ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഹാനികരമാകുന്ന രീതിയിൽ വ്യക്തികളുടെ ഐഡന്റിറ്റി വരെ വ്യാജ ആപ്പുകൾക്ക് ചോർത്താൻ കഴിയും. ഇത്തരം വ്യാജ ആപ്പുകൾ പിൻ, പാസ്‌വേർഡ് എന്നീ സ്വകാര്യ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More:ഇനി ശബ്ദം മാറ്റി സംസാരിക്കാം ഈ ആപ്പിലൂടെ install app 👉📲


വാട്ട്‌സ്ആപ്പ് പോലുള്ള പ്രശ്‌സ്തമായ ആപ്ലിക്കേഷനുകളെ പോലും അനുകരിക്കുന്ന രീതിയിലുള്ള വ്യാജ ആപ്പുകളുണ്ട്. കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാത്തത് മൂലം പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇവ കാണപ്പെടുന്നു. ഇത്തരം ആപ്പുകൾ കണ്ടെത്താനുള്ള വഴിയും പോലീസ് പൊതുജനങ്ങളോട് പങ്കുവെയ്ക്കുന്നുണ്ട്. സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും.

ചില ആപ്പുകൾ അതിന്റെ ഡെവലപ്പറുടെ ബ്രാൻഡ് പേര് തന്നെ ആപ്പിന്റെ പേരായി ഉപയോഗിക്കാറുണ്ട്. ആപ്പിന്റെ പേരിൽ സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്കിയിട്ടുള്ളവയിൽ സ്‌പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കണം. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും.

അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താവുന്നതാണ്. ഉപയോക്താക്കളുടെ മൊബൈലിൽ കൂടുതൽ നിയന്ത്രണങ്ങൾ നേടിയെടുക്കുന്നതിനായി ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകൾ യഥാർത്ഥ ആപ്പുകളേക്കാൾ കൂടുതൽ പെർമിഷനുകൾ ആവശ്യപ്പെടുന്നു. അഡ്മിനിസ്‌ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്മിനിസ്‌ട്രേഷൻ പെർമിഷൻ നൽകുന്നതോടെ ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെയുള്ളവയുടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നു.

ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കണം. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്പറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. അല്ലാത്തവ ഡൗൺലോഡ് ചെയ്യാതിരിക്കുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷവും അതിന് മുൻപും നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുകയും പ്രൈവസി സെറ്റിംഗ്‌സ് ഉറപ്പാക്കുകയും വേണം.

Read More _

പ്ലേ/ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുകയും റേറ്റിങ് മനസിലാക്കുകയും വേണം. വ്യാജ ആപ്പിന് യൂസർ റിവ്യൂ ഉണ്ടാകില്ല. യഥാർത്ഥ ആപ്പിന് നൂറുകണക്കിന് റിവ്യൂ ഉണ്ടാകും. ആപ്പുകൾ പ്‌ളേ സ്റ്റോറിൽ പബ്ലിഷ് ചെയ്ത തീയതിയും ശ്രദ്ധിക്കണം. വ്യാജ ആപ്പ് പബ്ലിഷ് ചെയ്തത് ഏറ്റവും അടുത്ത തിയതിയാവും.

എന്നാൽ യഥാർത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തിയതി അപ്ഡേറ്റഡ് ആയിരിക്കും. വ്യാജന്മാർ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കൺ ചിത്രങ്ങൾ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്. സംശയം തോന്നിയാൽ അവരുടെ വെബ്‌സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണെന്നും പോലീസ് വിശദീകരിക്കുന്നു.

ദിവസവും ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️


Post a Comment

Previous Post Next Post

MULTI PEX