സൗദിയിൽ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചവർക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’ നൽകുന്നു

റിയാദ് : 
സൗദി അറേബ്യയിൽ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചവർക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’ നൽകുന്നു. ആരോഗ്യമന്ത്രി ഡോ.തൗഫിക് അൽ റബിയയും സൗദി ഡാറ്റ ആൻഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ) ചെയർമാൻ ഡോ.അബ്ദുള്ള അൽഖംദിയും ചേർന്നാണ് ഹെൽത്ത് പാസ്‌പോർട്ട് സേവനം പുറത്തിറക്കിയത്.

സൗദികൾക്കും പ്രവാസികൾക്കും കൊറോണ വാക്‌സിന്റെ എല്ലാ ഡോസുകളും ലഭിച്ചിട്ടുണ്ടെന്നും അവർ രോഗ പ്രതിരോധശേഷി നേടിയെന്നു സ്ഥിരീകരിക്കുകയും ആണ് ഈ സേവനം ലക്ഷ്യമിടുന്നത്.
വാക്സിനേഷന്റെ രണ്ടാം ഘട്ടം റിയാദിലെ കൊറോണ വാക്സിൻ സെന്ററിൽ ആരംഭിച്ചു.
Read more:

പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ രാജ്യം ശ്രദ്ധപുലർത്തുന്നു എന്നും കൊറോണ വൈറസിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അൽ-റബിയ പറഞ്ഞു.

Post a Comment

Previous Post Next Post

MULTI PEX