പ്രവാസി ജീവനക്കാരന്‍റെ മാതാപിതാക്കള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് ആര്? സൗദിയിലെ നിയമം ഇങ്ങനെ insurance policy of saudi Arabia for paravadi

Worldwide medical insurance
Cheap international health insurance
Ad·www.careinsurance.com/
Health Insurance for Parents | From Care Health Insurance
 തൊഴില്‍ നിയമപ്രകാരം പ്രവാസി ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി എടുക്കേണ്ടത് തൊഴിലുടമയാണെന്നാണ് വ്യവസ്ഥ. എന്നാല്‍, ജീവനക്കാരന്‍റെ മാതാപിതാക്കള്‍ക്കും മറ്റുമുള്ള ഇന്‍ഷുറന്‍സ് എടുത്തു നല്‍കേണ്ട ബാധ്യത തൊഴിലുടമയ്ക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് വിശദീകരണവുമായി കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വക്താവ് ഉസ്മാന്‍ അല്‍ ഖസബി രംഗത്തെത്തിയത്. ജീവനക്കാരുടെ മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കേണ്ടത് ജീവനക്കാരന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്കു പുറമെ, പ്രവാസിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയില്‍ കഴിയുന്ന സഹോദരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇന്‍ഷുറന്‍സ് കവറേജും പ്രവാസി തന്നെയാണ് ഒരുക്കേണ്ടത്.


സൗദിയിലെ കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമപ്രകാരം സ്വകാര്യമേഖലയിലെ തൊഴിലുടമ തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും അവരുടെ ഭാര്യ, 25 വയസ്സിനു താഴെയുള്ള ആണ്‍മക്കള്‍, അവിവാഹിതയോ തൊഴില്‍രഹിതയോ ആയ മകള്‍ എന്നിവര്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തണം.

Ad·www.axaglobalhealthcare.com/insurance/expat
Expat Insurance | AXA - Global Healthcare


Post a Comment

Previous Post Next Post
close