പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി പണംതട്ടുന്ന സംഭവം പെരുകുന്നുmoney laundering using fake FB accounts in the name of individuals

 ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ട് ഉപയോഗിച്ച് പണംതട്ടുന്ന സംഭവം പെരുകുന്നു. ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രം മോഷ്ടിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ആ അക്കൗണ്ടിൽ നിന്ന് യഥാർത്ഥ വ്യക്തിയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഇതിനോടകം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫെയ്സ്ബുക്കിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും മറ്റും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പരിചയക്കാരിൽ നിന്നും പണം തട്ടിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടിപ്പ്: അന്വേഷണം ആരംഭിച്ചു പോലീസ്... Posted by Kerala Police onThursday, 24 September 2020 സാധാരണക്കാരായ ആളുകളുടെ പേരിലും പണംതട്ടുന്നു യഥാർത്ഥ വ്യക്തിയുടെ അക്കൗണ്ടിൽ നൽകിയിട്ടുള്ള അതേ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചുള്ള അക്കൗണ്ടിൽ നിന്നാണ് പണം കടം ചോദിച്ചുള്ള സന്ദേശം ലഭിക്കുക. എന്തെങ്കിലും അടിയന്തിര ആവശ്യം ചൂണ്ടിക്കാട്ടിയാണ് അഭ്യർത്ഥന. കാശ് കയ്യിലുള്ളവർ ചിലപ്പോൾ ഓൺലൈൻ ആയി പണം അയച്ചുകൊടുക്കുകയും ചെയ്യും. ദിവസങ്ങൾക്ക് ശേഷം പണം നൽകിയവർ യഥാർത്ഥ വ്യക്തിയോട് കാര്യമന്വേഷിക്കുമ്പോഴായിരിക്കും പണം നഷ്ടപ്പെട്ടത് തിരിച്ചറിയുക. കോഴിക്കോട് ഒരു വ്യക്തിയ്ക്ക് ഇതേ രീതിയിൽ ഒരു സന്ദേശം ലഭിച്ചു. ആശുപത്രി ആവശ്യത്തിനായി അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും സഹായിക്കുമോ എന്നും ചോദിച്ചായിരുന്നു സന്ദേശം. നാട്ടിലെ അടുത്ത് പരിചയമുള്ള സുഹൃത്തിന്റെ വടിവോടെയുള്ള ഇംഗ്ലീഷ് സന്ദേശത്തിൽ സംശയം തോന്നിയ ആൾ അയാളെ നേരിൽ വിളിച്ച് അന്വേഷിച്ചപ്പോളാണ് ഈ രീതിയിൽ പലയാളുകളിൽ നിന്നും ആരോ തന്റെ പേരിൽ പണം തട്ടിയിട്ടുണ്ടെന്ന വിവരം സുഹൃത്ത് വെളിപ്പെടുത്തിയത്. ജാഗ്രത പാലിക്കുക നിങ്ങളുടെ സുഹൃത്തുക്കൾക്ക് ചിലപ്പോൾ പണം സഹായമായി വേണ്ടി വന്നേക്കാം. എങ്കിലും സോഷ്യൽ മീഡിയ വഴി പണം കടം ചോദിച്ച് സന്ദേശം ലഭിച്ചാൽ തീർച്ചയായും അയാളെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് ശേഷം മാത്രം പണം അയക്കുക. 
money laundering using fake FB accounts in the name of individuals

Post a Comment

Previous Post Next Post

MULTI PEX