ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാംമോട്ടോർ വാഹനവകുപ്പ്‌ സേവനം ഇനി ഓൺലൈനിൽ Sarathi parivahan, Driving licence Application status, Vahan parivahan


കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം.

Sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന  റിപ്പോര്‍ട്ട്സമർപ്പിക്കേണ്ടതാണ്.

ആവശ്യമുള്ള രേഖകൾ
കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.
സ്‌കാന്‍ ചെയ്ത ഫോട്ടോ.
സ്‌കാന്‍ ചെയ്ത ഒപ്പ്.
ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.
സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)
ലൈസന്‍സ് പുതുക്കുന്നത്തിനായി
1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.


വെബ്സൈറ്റും മൊബൈൽ ആപ്പും നിങ്ങൾക്ക്  താഴെയുള്ള ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം

DOWNLOAD MVD KERALA APP LINK👇

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആപ്പ് ലഭിക്കാൻ👇
DOWNLOAD M parivahan APP


സാരഥി വെബ്സൈറ്റ് ലിങ്ക് View details of vehicles, driving licence and MVD application status in Kerala.

An application Provided by the Motor Vehicles Department Government of Kerala for the general public to view details of vehicles registered in Kerala, driving licence issued in Kerala and status of applications submitted at various offices of Motor Vehicles Department of Kerala.

Post a Comment

Previous Post Next Post

MULTI PEX