സൗദിയില്‍ ഡിജിറ്റൽ ഇഖാമ വരുന്നു, ഐ ഡി കാര്‍ഡ്‌ കൈവശം ഇല്ലെങ്കിലും പോലീസ് പിടിക്കില്ല.

റിയാദ് വിഷന്‍ 2030 സൗദിയില്‍  വിവിധ  മേഖലയില്‍ ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇക്കാമ ഡിജിറ്റല്‍ ആകുന്നു. ഇനി  കയ്യിൽ ഇഖാമ കരുതാതിരുന്നാൽ പോലീസ് പിടിക്കുന്നതും  പിഴ ഈടാക്കുന്നതും വഴിയിൽ വെച്ച് മോഷ്ടാക്കൾ ഇഖാമ കൊള്ളയടിക്കുമെന്നുള്ള പേടിയും വേണ്ട.

 

സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സേവനങ്ങൾ വ്യക്തികൾക്ക് ലഭ്യമാകുന്ന അബ്ഷിർ ഇൻഡിവിജുവൽ എന്ന ആപ് വഴി ഓരോരുത്തരുടെയും മൊബൈലിൽ ഡിജിറ്റൽ ഇഖാമ ഡൗൺലോഡ് ചെയ്യാൻ അവസരം ഒരുക്കിയതിലൂടെ  ഇഖാമ കാർഡ് കയ്യിൽ കരുതുന്ന രീതി വൈകാതെ ഇല്ലാതാകും ഒരു

 നിങ്ങളുടെ contact നമ്പറുകൾ നഷ്ടമാവില്ല ഗൂഗിളിന്റെ ഈ ആപ്പിൽ സൂക്ഷിച്ചാൽ CLICK HERE🖱️


അബ്ഷിർഡിജിറ്റൽ ഇഖാമ ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം പ്ളേസ്റ്റോറിലോ ആപ്സ്റ്റോറിലോ പോയി Absher Individuals എന്ന ആപ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആപിലെ മൈ സർവീസസ് സെലക്റ്റ് ചെയ്യണം. ശേഷം ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി സെലക്റ്റ് ചെയ്ത് സ്ക്രോൾ ഡൗൺ ചെയ്ത് വീണ്ടും ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി എന്ന ഐക്കണിൽ ക്ളിക്ക് ചെയ്യുകയാണു ചെയ്യേണ്ടത്. തുടർന്ന് കാണുന്ന ഡിജിറ്റൽ ഐഡിയുടെ സ്ക്രീൻ ഷോട്ട് മൊബൈലിൽ സൂക്ഷിച്ചാൽ പോലീസ് പരിശോധനയില്‍ ഈ ഡിജിറ്റല്‍ സ്ക്രീന്‍ ഷോട്ട് കാണിച്ചാല്‍ മതിയാകും

ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും വിദേശികൾക്ക് എപ്പോള്‍ ഈ സംവിധാനം  ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നുള്ള ഉത്തരവ് ഇതുവരെ വന്നിട്ടില്ല താമസിയാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ കാര്യത്തില്‍ വെക്തത കൈവന്നിട്ടില്

Post a Comment

Previous Post Next Post
close