Model Question paper
താഴെയുള്ള ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം
മാതൃകാ ചോദ്യഭപഷറിന്റെ ഘടന
ആദ്യം നിയമങ്ങൾ വായിക്കൂ
- കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾ
പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്നത്. വീഡിയോ ക്ലാസ്സുകൾ,
അദ്ധ്യാപകരുടെ പിന്തുണ തുടങ്ങി കുട്ടികൾക്ക് ലഭിച്ച വിവിധ പഠനാ
നുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ
സഹായകരമാകും വിധമാണ് പരീക്ഷക്കായുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. പ്രത്യേകം ശ്രദ്ധ നൽകി റിവിഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ട പാഠഭാഗങ്ങൾ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ
പാഠഭാഗങ്ങൾക്ക് ആവശ്യമായ ഊന്നൽ നൽകിയാണ് ചോദ്യപേപ്പർ
തയ്യാറാക്കുന്നത്. അഭിരുചിയ്ക്കനുസരിച്ച് ഉത്തരമെഴുതാൻ സഹായകരമാകും
വിധം ആവശ്യമായതിലും ഇരട്ടി ചോദ്യങ്ങൾ ചോദ്യ പേപ്പറുകളിൽ
ഉണ്ടായിരിക്കും. ഇതിൽ നിന്നും കുട്ടികള്ക്ക് നന്നായി ഉത്തരമെഴുതാൻ
കഴിയുന്ന ചോദ്യങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ
ചോദ്യപേപ്പറിനും നിശ്ചയിച്ച സ്കോറിനു മാത്രമെ ഉത്തരമെഴുതേണ്ട തുള്ളു.
എന്നാൽ കുട്ടികൾ അധികമായി ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ അവയിൽ നിന്നും ഏറ്റവും മികച്ച ഉത്തരങ്ങളാണ് മൂല്യനിർണയത്തിനു പരിഗണിക്കുക.
അതുകൊണ്ട് താഴെപറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും
ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്ന
തിനുമാണ് ഉപയോഗിക്കേണ്ടത്.
ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി
യതിനുശേഷമാണ് ഉത്തരമെഴുതേണ്ടത്.
ചോദ്യപേപ്പറിലെ ഏതു ചോദ്യത്തിനും ഉത്തരം എഴുതാവുന്നതാണ്.
എന്നാൽ അതാത് ചോദ്യപേപ്പറിന് നിശ്ചയിച്ച കോർ ആയിരിക്കും
കുട്ടിക്ക് പരമാവധി ലഭിക്കുക.
കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ അവയിൽ നിന്നും ഏറ്റവും
മികച്ച ഉത്തരങ്ങളാണ് മുല്യനിർണയത്തിനു പരിഗണിക്കുക.
• ഉത്തരമെഴുതുമ്പോൾ ചോദ്യങ്ങളുടെ കോറും സമയവും പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണ്.
ഓരോ ചോദ്യപേപ്പറിന്റേയും ഘടന ഇതോടൊപ്പം കൊടുക്കുന്നു.
സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുന്ന റിവിഷൻ പ്രവർത്തനങ്ങളിൽ
പങ്കെടുക്കുകയും വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്ന പരീക്ഷാ തയ്യാറെടുപ്പിനായുള്ള പ്രത്യേക ക്ലാസ്സുകൾ കണ്ട് മനസ്സിലാക്കുകയും ചെയ്ത്ആത്മവിശ്വാസത്തോടെയാണ് കുട്ടികൾ പരീക്ഷ എഴുതേണ്ടത്.
എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.
MODEL QUESTION PAPERS
EDUKERALA ഗ്രൂപ്പിൽ ചേരൂ👇
Post a Comment