പുതുവർഷത്തിൽ ഇന്ത്യയില്‍ നിന്ന് ഈ അഞ്ച്​​ കാറുകൾ എന്നെന്നേക്കുമായി

2020 നമ്മോടൊപ്പമുണ്ടായിരുന്ന അഞ്ച്​ കാറുകൾ രാജ്യത്തു നിന്ന് പുതുവർഷത്തിൽ ​ എന്നെന്നേക്കുമായി വിടപറയുകയാണ്​. നിരവധി വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ സജ്ജീവമായിരുന്ന വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നത്. പുതുനിയമങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും പിന്നാലെ വിൽപ്പന കൂടി താഴ്ന്നതോടെയാണ് വാഹനങ്ങൾ പിൻവലിക്കാൻ കമ്പനികൾ തീരുമാനിച്ചത്. വാഹനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതോടെ റീസെയില്‍ വാല്യുവും കുറയുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.

Read more: ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം; മോട്ടോർ വാഹനവകുപ്പ്‌ സേവനം ഇനി ഓൺലൈനിൽ  CLICK HERE🖱️


റെനോ


റെനോ ഇന്ത്യ പ്രധാന മോഡലുകളില്‍ ഒന്നായ കാപ്​ചറിനെ ഔദ്യോഗിക പേജിൽ നിന്ന് നീക്കംചെയ്തിട്ടുണ്ട്​. ബി‌എസ് 4 പതിപ്പിൽ വാഗ്ദാനം ചെയ്ത റെനോ കാപ്​ചർ എസ്‌യുവിയാണ് വിടപറയുന്നത്. റെനോ കാപ്​ചർ ​2017 ലാണ് വിപണിയിലെത്തിയത്. മാരുതി എസ്-ക്രോസ്, നിസ്സാൻ കിക്​സ്​, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായി മത്സരിക്കുകയായിരുന്നു കാപ്​ചറിന്‍റെ ദൗത്യം. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ കഴിയാതെ പോയതാണ് വാഹനം വിപണിയില്‍ പരാജയപ്പെടാന്‍ കാരണം. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് കമ്പനി മോഡലിനെ പിന്‍വലിക്കുന്നത്.

ഹോണ്ട


വിപണിയിൽ നിന്ന് എംപിവിയായ ബിആര്‍വിയെ ഹോണ്ട പിന്‍വലിക്കുന്നു. ബിആർവിയെ ബിഎസ് 6 എമിഷൻ നിലവാരത്തിലേക്ക് കമ്പനി അപ്‌ഗ്രേഡുചെയ്‌തിരുന്നില്ല. ഹോണ്ടയുടെ പ്രതീക്ഷ പോലെ വിൽപ്പന ചാര്‍ട്ടുകളില്‍ മുന്നേറാന്‍ ബിആര്‍വിക്ക് കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ബിആർവിക്ക്​ ഏഴും അഞ്ചും ഇരിപ്പിടങ്ങളുള്ള മോഡലുകളുണ്ട്​. ഇന്ത്യൻ‑സ്പെക്​ മോഡൽ ഏഴ്​ സീറ്റ് പതിപ്പിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

നിസാൻ


 

ഇന്ത്യൻ വിപണികളിൽ നിന്ന് രണ്ട് മോഡലുകളെ പിൻവലിക്കാനൊരുങ്ങി നിസാന്‍‍. ബിഎസ് ആറ്​ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയതാണ്​ മൈക്ര ഹാച്ച്ബാക്കും സണ്ണി സെഡാനും നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചത്. ജാപ്പനീസ് കാർ നിർമ്മാതാവായ നിസാൻ ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ മൈക്ര ഹാച്ച്ബാക്ക് പുറത്തിറക്കിയിരുന്നു. 2014, 2017 വര്‍ഷങ്ങളില്‍ ഫെയ്‌സ്‌ലിഫ്റ്റുകളും വന്നിരുന്നു. സണ്ണി സെഡാനെ 2011ലാണ്​ കമ്പനി വാഹനനിരയിൽ ഉൾപ്പെടുത്തുന്നത്​.1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹ്യൂണ്ടായ്


ഹ്യൂണ്ടായ് തങ്ങളുടെ കോമ്പാക്​ട്​ സെഡാനായ എക്​സന്റിന്റെ വില്‍പന ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നു​. ഹ്യൂണ്ടായ് ഓറ എന്ന പുതിയ വാഹനത്തിന്റെ വില്പന ഉയര്‍ത്താന്‍ വേണ്ടിയാണ് തീരുമാനം. ഹ്യുണ്ടായ് എക്​സന്‍റ്​ രണ്ടാം തലമുറ ഹ്യുണ്ടായ് ഐ 10ൽ നിന്ന് ഉത്ഭവിച്ച വാഹനമാണ്​. അതുപോലെ തന്നെ മൂന്നാം തലമുറ ഐ 10 (ഗ്രാൻഡ് ഐ 10 നിയോസ്) ന്‍റെ സെഡാൻ രൂപമാണ്​ ഓറ. ​ബിഎസ് ആറ്​ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എക്സെന്‍റിന്​ കരുത്തുപകരുന്നത്​. രണ്ട് പവർട്രെയിനുകളിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post
close