വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവര്‍ ഒന്നു സൂക്ഷിക്കുക നിങ്ങളെ കാത്തിരിക്കുക ഇതാകും

തിരുവനന്തപുരം:
 രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ കാതടിപ്പിക്കുന്ന ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. നിങ്ങളെത്തേടി ഇനി ചിലപ്പോള്‍ എത്തുക ജയില്‍ ശിക്ഷ ആയിരിക്കും. സാധാരണ മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴയില്‍ കാര്യങ്ങള്‍ അവസാനിക്കുമായിരുന്നു. എന്നാല്‍,​ ഇനിമുതല്‍ അതായിരിക്കില്ല.2000ലെ ശബ്ദമലീനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ശിക്ഷ അടക്കമുള്ളവ ലഭിക്കുക.

READ ALSO:

എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപവരെയും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്ക് 500 രൂപ വരെയുമാണ് നിലവില്‍ പിഴ ഈടാക്കുന്നത്. ചില സ്വകാര്യ ബസുകളിലും ലക്ഷ്വറി ബസുകളിലും 125 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ കോലാഹലം 80 ഡെസിബലിന് മുകളിലാണ്. ഗതാഗത കുരുക്കുണ്ടാകുമ്ബോള്‍ ഒരു വാഹനം ഒരു മിനിറ്റില്‍ ശരാശരി അഞ്ചു മുതല്‍ 10വരെ തവണ ഹോണ്‍ മുഴക്കും. 70 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞത്. 120 ഡെസിബലിന് മുകളിലാണ് ശബ്ദമെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. ഉയര്‍ന്ന ഡെസിബല്‍ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെടാം.
READ ALSO;__________________________
_______________________________________
ശബ്ദമലിനീകരണം കൂടിയതോടെ ദേശീയ ഗ്രീന്‍ ‌ട്രൈബ്യൂണല്‍,​ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയും ഇതിനായി ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസിന് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.

അനുവദനീയമായ ശബ്ദപരിധി

1 ഇരുചക്ര വാഹനങ്ങള്‍ 80 ഡെസിബെല്‍ (ഡിബി)

2 പാസഞ്ചര്‍ കാറുകള്‍, പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനം 82 ഡിബി

3 4000 കിലോയില്‍ താഴെ ഭാരമുള്ള ഡീസല്‍ പാസഞ്ചര്‍ അല്ലെങ്കില്‍ ലഘു വ്യാവസായിക വാഹനങ്ങള്‍ 85 ഡിബി

4 4000 കലോയ്ക്കും 12,​000 കലോയ്ക്കും ഇടയില്‍ ഭാരമുള്ള പാസഞ്ചര്‍ അല്ലെങ്കില്‍ വ്യാവസായിക വാഹനങ്ങള്‍ 89 ഡിബി


Post a Comment

Previous Post Next Post
close