സ്വകാര്യതാ നയം മാറ്റം വരുത്താനുളള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ച് വാട്സാപ്പ്. സ്റ്റാറ്റസ് വഴിയാണ് വാട്സാപ്പ് ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്.
നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങള്‍ ബാധ്യസ്ഥരാണ്. നിങ്ങളുടെ കോണ്ടാക്ട് ഫേയ്സ്ബുക്കുമായി പങ്കുവെയ്ക്കില്ല. എൻക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ ലൊക്കേഷൻ അറിയാനോ വാട്സാപ്പിനാവില്ലെന്നുമാണ് സ്റ്റാറ്റസുകളില്‍ പറയുന്നത്.
Read More:
മെയ് മാസം 15 തീയതി വരെ പുതിയ നയം നടപ്പാക്കില്ലെന്ന് വാട്സാപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ നയവുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ പടര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
മാത്യ കമ്പിനിയായ ഫേയ്സ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നായിരുന്നു വാട്സാപ്പിന്റെ പുതിയ നയം. ഈ നയം അംഗീകരിച്ചില്ലെങ്കില്‍ വാട്സാപ്പ് ഉപയോഗിക്കാനാവില്ലെന്നും അറിയിച്ചിരുന്നു. ഫേയ്സ്ബുക്കിന് പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.
ഇതിന് പിന്നാലെ വാട്സാപ്പിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പല ഉപയോക്താക്കളും വാട്സാപ്പ് ഉപേക്ഷിച്ച് കൂടുതല്‍ സ്വകാര്യത ലഭിക്കുന്ന സിഗ്നലിലേക്ക് മാറിയിരുന്നു. ഈ ഒരു മാറ്റം വാട്സാപ്പിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയും ഇതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിൻവാങ്ങാൻ വാട്സാപ്പ് തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
Post a Comment