വാട്ട്സ് ആപ്പ് !! ഈ ഫോണുകളിൽ വാട്ട്സ് ആപ്പ് നിർത്തലാക്കുന്നു WhatsApp Will Stop Working On These Phones


ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .മികച്ച് പേയ്മെന്റ് അടക്കമുള്ള അപ്പ്‌ഡേഷനുകളും 2020 ൽ വാട്ട്സ് ആപ്പിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ വർഷത്തിൽ അതായത് 2021 മുതൽ വാട്ട്സ് ആപ്പ് ചില ഫോണുകളിൽ ലഭിക്കില്ല എന്നാണ് വിവരങ്ങൾ .ഇപ്പോൾ HTC യുടെ ചിലഫോണുകളിൽ വാട്ട്സ് ആപ്പ് സംവിധാനങ്ങൾ നിർത്തലാക്കി കഴിഞ്ഞിരിക്കുന്നു .
RELATED POSTS: 
അതിൽ എടുത്തു പറയേണ്ടത് കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോയുടെ ഫോണുകളെയാണ് .അടുത്ത വർഷം മുതൽ കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോ ഫോണുകളിൽ വാട്ട്സ് ആപ്പുകൾ ലഭിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഇനി വാട്ട്സ് ആപ്പ് ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ ആപ്പിളിന്റെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഐ ഓ എസ് 9 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകളിൽ മാത്രമാണ് ;ലഭിക്കുക എന്നും വാർത്തകൾ വരുന്നുണ്ട് .എന്നാൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അപ്പ്‌ഡേഷനുകൾ ചെയ്യാത്തവർ തീർച്ചയായും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടതാണ്

ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമായിരിക്കും  ഇനി ആപ്പ് പ്രവര്‍ത്തിക്കുക. വാട്സ്ആപ്പ് കമ്പനി അധികൃതർ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.

അതിനാല്‍ ഐഫോണിന്റെ 9തിന്റെ താഴെയുള്ള മറ്റ് ഫോണുകള്‍ക്ക് ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കു.

എച്ച്ടിസി ഡിസൈര്‍, മോട്ടറോള ഡ്രോയിഡ് റാസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ്  എന്നീ    ആന്‍ഡ്രോയിഡ് ഫോണുകലിൽ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

WhatsApp Will Stop Working On These Phones. 

Post a Comment

Previous Post Next Post

MULTI PEX