ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങി. “വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് ” ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുക.
Read more:
” വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോൺ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഹാർഡ് വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ, ബാറ്ററി ചാർജ്, സിഗ്നൽ വിവരങ്ങൾ, കണക്ഷൻ വിവരങ്ങൾ , ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങൾ ഇതിലുൾപ്പെടും “വാട്സ്ആപ്പ്
പുതിയ നിബന്ധനകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്
Post a Comment