ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഇനി കൂടുതൽ സൗകര്യപ്രദം; നവീകരിച്ച വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി റെയിൽവേ www.irctc.co.in › nget › train-searchWeb resultsIRCTC Next Generation eTicketing System

 ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായുള്ള നവീകരിച്ച ഇ ടിക്കറ്റിംഗ് വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രി പിയുഷ് ഗോയലാണ് വെബ്‌സൈറ്റും ആപ്ലിക്കേഷനും പുറത്തിറക്കിയത്.

www.irctc.co.in എന്ന വെബ്‌സൈറ്റും ഐആർസിടിസി റെയിൽ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനുമാണ് പുറത്തിറക്കിയത്. ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമ മുറി, ഹോട്ടൽ എന്നിവയെല്ലാം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇവയിലുണ്ട്. ആവശ്യമായ വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. യൂസർ അക്കൗണ്ട് പേജിൽ റീഫണ്ട് സംബന്ധിച്ച തൽസ്ഥിതിയും മനസിലാക്കാൻ കഴിയും.

WEBSITE LINK BELOW👇

IRTC MOBILE APP LINK BELOW👇

വിവരങ്ങളെല്ലാം ഒരു പേജിൽ തന്നെ ഉൾപ്പെടുത്തി ട്രെയിൻ സെർച്ച്, സെലക്ഷൻ എന്നിവ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ് നവീകരിച്ച വെബ്‌സൈറ്റിൽ. സൈബർ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
close