Ads Area

സാംസങ്ങിനെ ആപ്പിള്‍ മറികടന്നു; ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍

സാംസങിനെ പിന്നിലാക്കി 2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാർട്ഫോൺ നിർമാതാക്കളായി മാറി ആപ്പിൾ. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാൻ ആപ്പിളിന് സാധിച്ചിരുന്നില്ല. പോയ വർഷത്തെ നാലാം പാദത്തിൽ എട്ട് കോടി പുതിയ ഐഫോണുകളാണ് ആപ്പിൾ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോൺ പരമ്പര പുറത്തിറക്കിയതാണ് വിൽപന വർധിക്കുന്നതിനിടയാക്കിയത്. 

5ജിയുംമെച്ചപ്പെട്ട ക്യാമറ ഫീച്ചറുകളും നിലവിലുള്ള ഐഫോൺ ഉപയോക്താക്കൾക്ക് ഐഫോൺ 12-ലേക്ക് മാറാൻ പ്രചോദനമായി എന്ന് ഗാർട്ട്നർ എന്ന വിശകലന സ്ഥാപനത്തിലെ സീനിയർ റിസർച്ച് ഡയറക്ടറായ അൻഷുൽ ഗുപ്ത പറഞ്ഞു. 2019-ലെ ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കോടിയിലധികം ഐഫോണുകൾ കമ്പനി വിറ്റിട്ടുണ്ട്. ഇതുവഴി ആപ്പിളിന്റെ ആഗോള സ്മാർട്ഫോൺ വിപണി വിഹിതം 15 ശതമാനമായി വർധിച്ചു. സാംസങ് ആണ് ആപ്പിളിന് തൊട്ടുപിന്നിലുള്ളത്. 
സാംസങിന്റെ വിപണി വിഹിതത്തിൽ 11.8 ശതമാനം ഇടിവുണ്ടായെന്നും മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 80 ലക്ഷം സ്മാർടഫോണുകളുടെ കുറവുണ്ടായെന്നും മാക്ക് റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മുൻവർഷത്തെ നേട്ടത്തിന് തുടർച്ചയെന്നോണം 2021-ലെ ആദ്യപാദത്തിൽ തന്നെ ഇതുവരെ കാണാത്ത വർധനവാണ് ഐഫോൺ വിൽപനയിലുണ്ടായത്. ഈ വർഷം തുടക്കത്തിൽ തന്നെ ഐഫോണിൽനിന്ന് മാത്രമായി 6500 കോടി ഡോളറിന്റെ വരുമാനം കമ്പനിയ്ക്ക് ലഭിച്ചു. ആഗോളതലത്തിൽ സ്മാർട്ഫോൺ വിപണിയിൽ 12.5 ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും നേട്ടമുണ്ടാക്കാനായ രണ്ട് സ്മാർട്ഫോൺ ബ്രാൻഡുകളാണ് ആപ്പിളുംഷാവോമിയും. ഐഫോൺ 12 പരമ്പര അവതരിപ്പിച്ചതാണ് ആപ്പിളിന് നേട്ടമായത്. ഐഫോണിന്റെ മുൻനിര വിപണികളിൽ പലതിലും ഇതിനോടകം 5ജി നെറ്റ്വർക്ക് വിന്യാസം ആരംഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഐഫോൺ ഉപയോക്താക്കൾ വ്യാപകമായി 5ജിയിലേക്ക് മാറാൻ തുടങ്ങിയത്. ഇത് കമ്പനിയ്ക്ക് വലിയ നേട്ടമായി മാറി. 


Tags

Post a Comment

0 Comments

Ads Area