Ads Area

LSS, USS പരീക്ഷ ഏപ്രില്‍ 7-ന്; മാര്‍ച്ച് എട്ടുമുതല്‍ രജിസ്റ്റര്‍ ചെയ്യാം


തിരുവനന്തപുരം: 
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ (സർക്കാർ/എയിഡഡ്, അംഗീകാരമുള്ള അൺഎയിഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ ഏപ്രിൽ ഏഴിന് നടക്കും. തൊട്ടു മുൻ അധ്യയനവർഷം വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണയിക്കുക. കലാകായിക മേഖലയിലെ നേട്ടങ്ങളും പരിഗണിക്കും. അർഹരായവരുടെ വിവരങ്ങൾ പ്രധാനാധ്യാപകർക്ക് മാർച്ച് എട്ടുമുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെട്ടിച്ചുരുക്കിയ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്തുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 
LSS, USS Exam on April 7, apply from March 8th

Tags

Post a Comment

0 Comments

Ads Area