Ads Area

പരീക്ഷ ഇല്ലാതെ കേരള സർക്കാർ താത്കാലിക ജോലികൾ

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 24ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കോവിഡ് 19 മാനദണ്ഡം പാലിച്ച് അഭിമുഖം നടത്തുന്നു.തസ്തിക, യോഗ്യത എന്ന ക്രമത്തിൽ: കമ്യൂണിക്കേഷൻ മാനേജർ, പ്ലസ്ടു (ആശയവിനിമയ പാടവം വേണം), തുടക്കക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി: 21-40. കാഞ്ഞങ്ങാട്ട് രണ്ട് ഒഴിവ് (സ്ത്രീ/പുരുഷൻ). ഡെൻറൽ സർജൻ, ബി.ഡി.എസ്. തുടക്കക്കാർക്കും പേക്ഷിക്കാം. കാഞ്ഞങ്ങാട്ട് ഒരു ഒഴിവ് (സ്ത്രീ). നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ ആജീവനാന്ത രജിസ്‌ട്രേഷൻ നടത്തിയവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷൻ നടത്തി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ നമ്പർ: 9207155700/04994297470


വയനാട് ഡി.ടി.പി.സി.ക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ റിസപ്ഷണിസ്റ്റ്/കൗണ്ടര്‍ സ്റ്റാഫ് ( ടൂറിസത്തിൽ ബിരുദം), അറ്റന്റന്റ്/ജനറല്‍ വര്‍ക്കര്‍/ബോട്ട്മാന്‍ (പത്താംക്ലാസ്), സെക്യൂരിറ്റി (വിമുക്തഭണന്‍മാര്‍), ഗൈഡ്‌സ് (പ്ലസ്ടു, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പരിജ്ഞാനമുള്ള അമ്പലവയല്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മാത്രം) എന്നിവരെ നിയമിക്കുന്നു. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 23 ന് വൈകീട്ട് 4 നകം മെമ്പര്‍ സെക്രട്ടറി, ഡി.ടി.പി.സി. വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 202134.നിയമനം: മാർച്ച് 15വരെ അപേക്ഷിക്കാം

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.
രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/ പ്രൊഫസർ, സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം മാർച്ച് 15ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

പരപ്പനങ്ങാടി ഉള്ളണം ഗവ. ഫിഷ് സീഡ് ഫാമിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍  തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന്  ഫെബ്രുവരി 23 ന് രാവിലെ  11 ന് ഉള്ളണം ഗവ. ഫിഷ് സീഡ് ഫാമില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍  താമസിക്കുന്നവരും 18 നും 50 വയസ്സിനുമിടയില്‍  പ്രായമുള്ള വല വീശി മത്സ്യം പിടിക്കാന്‍ അറിയുന്നവര്‍ക്കും അപേക്ഷിക്കാം.പ്രായോഗിക പരീക്ഷയും ഉണ്ടാകും. താല്‍പ്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്   0494 2961018

എന്‍ എ എം പ്രൊജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ എന്‍.എ. എം പ്രൊജക്ടുകളിലേക്കായി ആയുര്‍വ്വേദ അറ്റന്റര്‍/നേഴ്സിംഗ് അസിസ്റ്റന്റ്/ മള്‍ട്ടി പര്‍പ്പ്സ് വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കോപ്പി, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം ismdmo2021@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 24 നുള്ളില്‍ അയക്കണം. നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ള ഗവ.അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായ 40 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. നഴ്സിംഗ് അസിസ്റ്റ്ന്റിന് 11,000 രൂപയും മള്‍ട്ടി പര്‍പ്പസ് വര്‍ക്കറിന് 10,000 രൂപയുമാണ് വേതനം. പത്താം ക്ലാസ് പാസായ 40 വയസിന് താഴെയുള്ളവര്‍ക്ക് അറ്റന്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832734852


താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ക്ലീനര്‍, നൈറ്റ് വാച്ച് മാന്‍ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് വികസന സമിതി താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 24 ന് രാവിലെ 10 ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. മലപ്പുറം നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്കും പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും മുന്‍ഗണനി 9446614577

ലാബ് ടെക്നീഷ്യന്‍/ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വികസന സമിതി ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നോളജി, ബിപിറ്റി എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ പാസ്സായവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് ഹാജരാകണം. അസ്സല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446614577


നേഴ്സുമാരെ നിയമിക്കുന്നു

മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നു. പ്രതിമാസ വേതനം 10,000 രൂപ ലഭിക്കും. ജി.എന്‍.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസ്സല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 24 ന് രാവിലെ 10.30ന് ജില്ലാ മെഡില്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446456534

വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ മുണ്ടൂര്‍, കോങ്ങാട്, മണ്ണൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. വര്‍ക്കര്‍ ഒഴിവിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്കും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകള്‍ ശിശുവികസനപദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ, (പഴയ പോലീസ് സ്റ്റേഷന് സമീപം) പിന്‍- 678 631 വിലാസത്തില്‍ മാര്‍ച്ച് 24 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0491 2847770.


ജില്ലാ ഹോമിയോ ആശുപത്രിയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ മിഷൻ മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് വിഷയത്തോട് ഒപ്പം സർക്കാർ അംഗീകൃത ഡി എം എൽ റ്റി / ബി എസ് സി, എംഎൽടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായം 18നും 40നും വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 14,000 രൂപ. താല്പര്യമുള്ളവർ ഈ മാസം 26 ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കാക്കനാട് ഐഎംജി ജംഗ്ഷനു സമീപമുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484- 2955687


അഡ്മിൻ ഒഴിവ്

മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അഡ്മിൻ/ഫിനാൻസ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. സാമൂഹ്യ നീതി/ വനിതാ ശിശു വികസന വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 60 വയസ്സ്. പ്രതിമാസ വേതനം 25000 രൂപ. 23 ന് രാവിലെ 10 മുതൽ 11 വരെ തിരുവനന്തപുരം തൈക്കാട് സി വി രാമൻ പിള്ള റോഡിലുള്ള സെന്റർ ഫോർ മാനേജ്മെന്റിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഇന്റർവ്യൂവിന് ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.swd.kerala.gov.in.

ഡ്രൈവർ വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസ ശമ്പളം 10,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. 25ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈൻസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അഡ്രസ്സ് തെളിയിക്കുന്ന രേഖ അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) ഹാജരാക്കണം. പ്രവൃത്തിപരിചയം (എച്ച്.ഡി.എം.വി ഡ്രൈവറായി സേവനം അനുഷ്ഠിച്ചത്) ഉള്ളവർക്ക് മുൻഗണന നൽകും.


എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2021 ഫെബ്രുവരി 20- ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : എം.ബി.എ മാര്‍ക്കറ്റിംഗ്), കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ (യോഗ്യത : പ്ലസ് 2 / ബിരുദം ), അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ടെലി കോളര്‍ (യോഗ്യത : ബിരുദം), സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം, അംഗീകൃത സാമ്പത്തിക സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം), സര്‍വ്വീസ് എഞ്ചിനിയര്‍ (യോഗ്യത : ഡിപ്ലോമ /ഐ.ടി.ഐ ഇലക്ട്രോണിക്സ് ), സര്‍വ്വീസ് ട്രെയിനി (യോഗ്യത : ഡിപ്ലോമ /ഐ.ടി.ഐ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍), തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. . എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക, ഫോണ്‍ – 0495 2370176.

ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

കാസര്‍കോട് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 24ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിയുന്ന ബികോം, പി ജി ഡി സി എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04994 205235


Telegram tech&  job channel👇

🪀ജോബ് ഗ്രൂപ്പ്👇


Follow facebook page⤵️

മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേTags

Post a Comment

0 Comments

Ads Area