രാജ്യത്തെ ഒരു കോടി ജനങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ! റേഷൻ കാർഡും ആധാർ കാർഡും മതി. 1600 രൂപയും ബാങ്ക് അക്കൗണ്ടിൽ എത്തും. അപേക്ഷ ഫോം കാണുക free gas
ഇന്ത്യയിൽ ഇപ്പോഴും പല ഭാഗങ്ങളിലും വിറക് അടുപ്പുകൾ മാത്രം ഉപയോഗിച്ച് പാചകം ചെയ്യുന്ന വീടുകൾ കാണാൻ സാധിക്കും. ദാരിദ്ര്യരേഖക്ക് താഴെ തട്ടിൽ കിടക്കുന്ന സാധാരണക്കാരെയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക. ഇത്തരം കുടുംബങ്ങളിലെ സ്ത്രീകൾ വളരെയധികം കഷ്ടപ്പെട്ടാണ് വിറക് അടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത്.

വിറകടുപ്പുകളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനമായ വിറക് വനങ്ങളിൽ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ച് എത്തേണ്ട പ്രദേശങ്ങളിൽ നിന്നും ഒക്കെയാണ് അവർ ശേഖരിക്കുന്നത്. ഈ ഈ സാഹചര്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടും ഒറ്റപ്പെട്ട അവസ്ഥകളിൽ അവർ അനുഭവിക്കേണ്ടിവരുന്ന ശാരീരിക പീഡനങ്ങളും ആക്രമണങ്ങളും കണക്കിലെടുത്തുകൊണ്ട് ഇവരെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപം കൊടുത്ത പദ്ധതിയാണ് “ഉജ്ജ്വൽ യോജന”.


ഈ പദ്ധതി പ്രകാരം സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകും. കൂടാതെ ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ, തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗ്യാസ് കണക്ഷനോടൊപ്പം ഗ്യാസ് അടുപ്പ് വാങ്ങുന്നതിനുള്ള തുകയായി 1600 രൂപയും നൽകുന്നതാണ്.

ഈ പദ്ധതി നിലവിൽ വന്ന സമയത്ത് ഏകദേശം എട്ട് കോടി ജനങ്ങൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സമീപകാലത്തായി ഈ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ 2021 വർഷത്തിലെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്തെ ഒരു കോടി ജനങ്ങൾക്ക് കൂടി സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന ഉജ്ജ്വൽ യോജന പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.


എങ്ങനെ അപേക്ഷ നൽകാം ? BPL ലിസ്റ്റിൽ ഉള്ള കുടുംബങ്ങളിലെ അര്‍ഹരായ സ്ത്രീകൾക്ക് ഉജ്ജ്വല യോജന കെ.വൈ.സി. അപേക്ഷഫാറം പൂരിപ്പിച്ച് നല്‍കിയാല്‍ പദ്ധതിയില്‍ അംഗമാകാം. അപേക്ഷയോടൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. പേര്, വിലാസം, ജന്‍ധന്‍ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതലായ അടിസ്ഥാന വിവരങ്ങളാണ് അപേക്ഷാഫാറം പൂരിപ്പിക്കാന്‍ ആവശ്യമായിട്ടുള്ളത്. ആവശ്യമുള്ള സിലിണ്ടറിന്റെ തരം ഏതാണെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഉജ്ജ്വല യോജനയ്ക്കുള്ള അപേക്ഷാഫോമുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം നിങ്ങളുടെ അടുത്തുള്ള പാചകവാതക വിതരണ കേന്ദ്രത്തില്‍ നൽകണം. നിങ്ങളുടെ സംശയങ്ങൾ അറിയിക്കാം

CLICK FOR DOWNLOAD FORUM ⬇️


Download here/pradhan-mantri-ujjwala-yojana-application-forms/

Post a Comment

Previous Post Next Post
close