ഈ മാസം ലഭിക്കും ക്ഷേമപെൻഷൻ; 3100 രൂപസാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ 3100 രൂപ ഈ മാസം അവസാനം ലഭിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക ഒന്നിച്ചുകിട്ടും. വിഷു, ഈസ്റ്റർ, ഏപ്രിൽ മാസാദ്യത്തെ അവധി ദിവസങ്ങൾ പരിഗണിച്ചാണ് അടുത്തമാസത്തെ തുക നേരത്തെ നൽകുന്നത്. ഇതിനായി 1700 കോടി രൂപ നീക്കിവച്ചു.

60,16,384 പേർക്കാണ് പെൻഷൻ ലഭിക്കുക. -49,12,870 സാമൂഹ്യസുരക്ഷാ പെൻഷൻകാരും 11,03,514 ക്ഷേമനിധി പെൻഷൻകാരുമാണ്. എൽഡിഎഫ് സർക്കാർ ക്ഷേമ പെൻഷൻ വിതരണത്തിന് നീക്കിവച്ചത് 35,058 കോടി രൂപയാണ്. യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത് 9011 കോടിമാത്രം.


Post a Comment

Previous Post Next Post
close