സ്വന്തമായി ഒരു കിടപ്പാടം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല . ഇതിനുവേണ്ടി ഒരുപാട് തരം ലോണുകൾ എടുത്ത് വലയുന്ന ആളുകളും നമുക്കു ചുറ്റുമുണ്ട്. ഇങ്ങനെ സ്വന്തമായി ഒരു വീടോ, ഫ്ലാറ്റോ വാങ്ങുവാനോ അല്ലെങ്കിൽ നിലവിലെ വീടിനുമുകളിൽ ഒന്നുകൂടി പണിയാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുവർണാവസരം തന്നെ ഒരുക്കുകയാണ്. വിവിധതരത്തിലുള്ള ഭവന വായ്പകൾ ആണ് SBI നിങ്ങൾക്കായി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
ഇതിൻറെ ഭാഗമായി 2021 മാർച്ച് 31 വരെ ഹോം ലോണുകൾക്ക് SBI പ്രൊസസിങ് ഫീസ് ഒഴിവാക്കിയിരിക്കുകയാണ്. ഉപഭോക്താക്കൾക്കായി റെഗുലർ ഹോം ലോണുകൾ, സർക്കാർ ജീവനക്കാർക്ക് SBI പ്രിവിലേജ് ഹോം ലോണുകൾ, ആർമിയിൽ ഉള്ളവർക്കും ഡിഫൻസ് ഡിപ്പാർട്ട്മെൻറ് ഉള്ളവർക്കും SBI ശൗര്യ ഹോം ലോണുകൾ, SBI മാക്സ് ഗെയിൻ ഹോം ലോണുകൾ, SBI സ്മാർട്ട് ഹോം ലോണുകൾ, നിലവിൽ ഹോം ലോണുകൾ ഉള്ളവർക്ക് വീണ്ടും ലോൺ എടുക്കുവാനുള്ള ടോപ് അപ് ഹോം ലോണുകൾ.
പ്രവാസികൾക്ക് ലഭിക്കുന്ന SBI എൻ.ആർ.ഐ ഹോം ലോണുകൾ, സ്ത്രീകൾക്ക് ലഭിക്കുന്ന ഹെർ ഗർ ഹോം ലോണുകൾ, വലിയ തുകകൾ വേണ്ടവർക്ക് ആയി SBI ഫ്ലെക്സി ഹോം ലോണുകൾ, പേ ഹോം ലോണുകൾ തുടങ്ങിയവയാണ് SBI യിൽ നിന്നും ലഭിക്കുന്ന വിവിധ തരം ഹോം ലോണുകൾ. SBI ഏറ്റവുമൊടുവിലായി പ്രഖ്യാപിച്ച പലിശ നിരക്ക് 6.7 ശതമാനം പലിശ നിരക്ക് മാത്രമാണ്. വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർ 7208933140 എന്ന നമ്പറിലേക്ക് മിസ് കോൾ നൽകുക. ശേഷം നിങ്ങൾക്ക് വായ്പയെ പറ്റിയുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതായിരിക്കും.
Post a Comment