വാട്സ് ആപ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മെസെഞ്ചര്‍ സേവനങ്ങള്‍ താത്കാലികമായി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് ഇവയുടെ സേവനങ്ങള്‍ തടസപ്പെട്ടത്. 11.45 ഓടെ വീണ്ടും പ്രവര്‍ത്തന സജ്ജമായി. സെര്‍വര്‍ തകരാറിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും മെസെഞ്ചറും പ്രവര്‍ത്തിക്കുന്നില്ലെന്ന് പല ഉപഭോക്താക്കളും ട്വീറ്റ് ചെയ്തു.
Post a Comment