ബലാത്സംഗം ചെയ്യാന്‍​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത്​ യുവതിതന്നെ ബലാത്സംഗം ചെയ്യാന്‍​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത്​ യുവതി.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ നിന്നും നിന്നും 50 കിലോമീറ്റര്‍ അകലെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നത്.യുവതിയുടെ ഭർത്താവ്​ ജോലിക്ക് പോയ സമയത്ത്​ 13കാരനായ മകനും യുവതിയുമാണ്​ വീട്ടിലുണ്ടായിരുന്നത്.

ആ സമയം 45 വയസോളം പ്രായമുള്ള പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഇത് കണ്ടപ്പോൾ ഏതോ കവർച്ചക്കാരൻ​ കയറിയെന്ന്​ ഭയന്ന്​ മകൻ പുറത്തേക്ക്​ ഓടി രക്ഷപ്പെട്ടു. ആ സമയം​ പ്രതി യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിംഗ് രജ്പുത് പറയുന്നു.

തുടർന്ന് ഈ വ്യക്തിയെ ഇരുപത് മിനുട്ടോളം യുവതി പല രീതിയില്‍ എതിര്‍ത്തു. അവസാനം കട്ടിലിൽ കരുതിവെച്ച അരിവാള്‍ എടുത്ത്​ യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിക്കുകയും​ പോലീസ്​ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ്​ ഇയാളെ ആശുപത്രിയിലെത്തിച്ച്​ പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട്​ സഞ്​ജയ്​ ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി.

നിലവിൽ യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന്​ കേസ്​ എടുത്തു. അതേസമയം യുവതിക്കെതിരെ പ്രതിയും പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.


Post a Comment

Previous Post Next Post
close