ഷവോമിയുടെ റെഡ്മി നോട്ട് 10 സ്മാർട്ട് ഫോണുകളുടെ അടുത്ത സെയിൽ ഇന്ന് ആരംഭിക്കുന്നതാണ്


ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 ,ഷവോമി റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ  പുറത്തിറക്കിയിരിക്കുന്നത് .

മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ മൂന്നു സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 ഫോണുകളുടെ സെയിൽ ഇന്ന്   ആരംഭിക്കുന്നതാണ് .

6.43 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയു ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 678 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4ജിബി റാം കൂടാതെ 64 ജിബി സ്റ്റോറേജ് മുതൽ6ജിബി 128 ജിബി വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 (Sony’s IMX582 )+ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് . 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിൽ ലഭിക്കുന്നതാണ് .

 

കൂടാതെ 5,000mAh ന്റെ (33W fast charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും കൂടാതെ 6 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 13,999 രൂപയും ആണ് വില വരുന്നത് .ഇന്ന്  ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ  സെയിൽ ആരംഭിക്കുന്നതാണ് .

REDMI NOTE 10 PRO 4G 128GB 8GB റാം KEY SPECS, PRICE AND LAUNCH DATE

Price:₹15999
Release Date:04 Mar 2021
Variant:64 GB/4 GB RAM 128 GB/6 GB RAM 128 GB/8 GB RAM
Market Status:Launched


KEY SPECS

 • Screen SizeScreen Size
  6.67" (1080 X 2400)
 • CameraCamera
  108 + 8 + 5 + 2 | 16 MP
 • MemoryMemory
  128 GB/8 GB
 • BatteryBattery
  5050 MAh

Post a Comment

Previous Post Next Post
close