പബ്ജിക്ക് ശേഷം പേര് തിരുത്തി ടിക് ടോക്കും ഇന്ത്യയിൽ തിരിച്ചെത്തിയേക്കും

ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്ക് പേര് തിരുത്തി രാജ്യത്ത് തിരിച്ചെത്തുമെന്ന് സൂചന


ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്ക് പേര് തിരുത്തി രാജ്യത്ത് തിരിച്ചെത്തുമെന്ന് സൂചന. ടിക്ക് ടോക്കിൻ്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് പുതിയ ട്രേഡ് മാർക്കിനുള്ള അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്. TikTokന് പകരം രണ്ട് സി കൂട്ടി TickTock എന്ന പേരിനാണ് അപേക്ഷ നൽകിയിരിക്കുന്നത്.

ഈ മാസം ആദ്യമാണ്  TickTock എന്ന പേരിനായി ഒരു ട്രേഡ്മാർക്ക് കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ്, ട്രേഡ്മാർക്ക് എന്നിവയിൽ  ബൈറ്റ് ഡാൻസ് അപേക്ഷ സമർപ്പിച്ചതെന്നാണ് ടിപ്പ്സ്റ്റർ മുകുൾ ശർമ ട്വിറ്ററിൽ കുറിച്ചത്. 

ഇതുസംബന്ധിച്ച് കമ്പനിയിൽ നിന്ന് ഇതുവരെ  ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും, പുതിയ ഐടി നിയമങ്ങൾ നിലവിൽ വന്നതിനുശേഷം ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ബൈറ്റ്ഡാൻസ് സോഴ്സിനെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടിക് ടോക്കിന്റെ നിരോധനത്തിനുശേഷം, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ അവരുടെ സ്വന്തം ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ റീൽസ്, ഷോർട്ട്സ്, സ്പോട്ട്ലൈറ്റ് എന്നിങ്ങനെയുള്ള പേരുകളിൽ അവതരിപ്പിച്ചിരുന്നു.

ഈ മാസം ആദ്യമാണ്  ദക്ഷിണ കൊറിയൻ ഡവലപ്പർ ക്രാഫ്റ്റൺ, ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പുറത്തിറക്കിയത്. ഇത് ഇന്ത്യക്ക് മാത്രമായുള്ള പബ്ജി പതിപ്പാണ്.Post a Comment

Previous Post Next Post
close