വായന ഇഷ്ടപ്പെടുന്നവർക്ക് ആമസോൺ കിൻഡിൽ വളരെ ഉപയോഗപ്രദം | AMAZON KINDLE FOR READERS

  വായിക്കാൻ താല്പര്യമുള്ള ആളുകൾ സ്വന്തമാക്കുന്ന ഡിവൈസാണ് കിൻഡിൽ. പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാനും വായിക്കാനും സഹായിക്കുന്ന കിൻഡിൽ ഡിവൈസുകൾ ധാരാളം മോഡലുകളിൽ ലഭ്യമാണ്. ഈ വിഭാഗത്തിലേക്ക് പുതിയ രണ്ട് ഡിവൈസ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആമസോൺ. നവീകരിച്ച കിൻഡിൽ പേപ്പർവൈറ്റ് എഡിഷനൊപ്പമാണ് ആമസോൺ പുതിയ കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പ്രൊഡക്ടുകളും ഇ-ബുക്ക് റീഡറുകളിൽ സാധാരണയായി കാണാത്ത മികച്ച സവിശേഷതകളുമായി വരുന്നു.കിൻഡിൽ പേപ്പർ വൈറ്റ്: സവിശേഷതകൾ

കിൻഡിൽ പേപ്പർ വൈറ്റ് 6.8 ഇഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. വളരെ നേർത്ത 10 മില്ലീമീറ്റർ ബെസലുകളാണ് ഈ ഡിവൈസിൽ ഉള്ളത്. ഗ്ലെയർ ഫ്രീ ടെക്നോളജിയോടുകൂടിയ 300 പിപിഐ സ്ക്രീനാണ് ഈ ഡിവൈസിൽ ഉള്ളത്. സൂര്യപ്രകാശത്തിൽ ഇരുന്ന് തന്നെ വായിക്കാൻ ഈ ഉയർന്ന ബ്രൈറ്റ്നസ് നിരക്ക് സഹായിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ കിൻഡിൽ പേപ്പർ വൈറ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ കിൻഡിൽ പേപ്പർവൈറ്റിന് 10 ശതമാനം ബ്രൈറ്റ്നസുള്ള സ്ക്രീൻ ആണ് ഉള്ളത്. വൈറ്റ്-ഓൺ-ബ്ലാക്ക് ഡാർക്ക് മോഡ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷൻ നൽകുന്നത്. വയർലസ് ചാർജിങ് സപ്പോർട്ട് നൽകുന്ന ആദ്യത്തെ കിൻഡിൽ ആണ് ഇത്. വാട്ടർ റസിസ്റ്റൻസിന് ഐപിx8 റേറ്റിങും ഈ ഡിവൈസിൽ ഉണ്ട്. കിൻഡിൽ പേപ്പർവൈറ്റിൽ 8 ജിബി സ്റ്റോറേജാണ് ഉള്ളത്. കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷനിൽ 32 ജിബി സ്റ്റോറേജും ഉണ്ട്. കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ, കിൻഡിൽ പേപ്പർ വൈറ്റ് എന്നിവയിൽ പുതിയ യുഐയും ഉണ്ടെന്ന് ആമസോൺ വ്യക്തമാക്കുന്നു. ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾക്കുള്ള കിൻഡിൽ ആപ്പ് ഉപയോഗിച്ച് ഈ കിൻഡിൽ ഡിവൈസുകൾ സെറ്റ് ചെയ്യാൻ കഴിയും.വിലയും ലഭ്യതയും

കിൻഡിൽ പേപ്പർവൈറ്റ് എഡിഷന് ഇന്ത്യയിൽ 13,999 രൂപയാണ് വില. കറുത്ത നിറത്തിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ഈ പ്രൊഡക്ട് പ്രീ-ഓർഡറിനായി കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷനൊപ്പം ലഭ്യമാകും. ഈ ഡിവൈസിന് 17,999 രൂപയാണ് ആമസോണിൽ വില. പ്രീ ഓർഡർ ഇന്ന് മുതൽ ആരംഭിക്കും. കിൻഡിൽ പേപ്പർവൈറ്റ് എഡിഷന്റെ വിൽപ്പന ആരംഭിക്കുന്നത് ഒക്ടോബർ 27 മുതലാണ്. കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ നവംബർ 4 മുതൽ ലഭ്യമാകും. പ്രീ ഓർഡറുകളിലൂടെ ആമസോൺ 500 രൂപ കിൻഡിൽ ക്രെഡിറ്റ്സും നൽകുന്നുണ്ട്. ഇത് ഉപയോഗിച്ച് കിൻഡിൽ സ്റ്റോറിൽ നിന്ന് ഇ-ബുക്കുകൾക്ക് 80 ശതമാനം വരെ കിഴിവും ലഭിക്കും.


നിങ്ങൾ ഒരു പ്രൈം ഉപഭോക്താവാണെങ്കിൽ റോട്ടേറ്റിങ് വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് സൗജന്യ ഇ -ബുക്കുകളും സ്വന്തമാക്കാൻ സാധിക്കും. പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള ആളുകൾക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകളാണ് ഇവ. സാധാരണ പുസ്തകങ്ങൾ വായിക്കുന്ന അതേ സൌകര്യത്തോടെ ഇ-ബുക്കുകൾ വായിക്കാൻ പുതിയ കിൻഡിൽ ഡിവൈസുകളിലൂടെ സാധിക്കും. വില കൂടി നോക്കുമ്പോൾ വായിക്കാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകൾ തന്നെയാണ് ഇവ.


Post a Comment

Previous Post Next Post
close