വമ്പിച്ച വിലക്കുറവിൽ REDMI 10 സീരീസ് ഫോണുകൾ discount offers for redmi 10 series

 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന പ്രൊഡക്ടുകളാണ് സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഈ ഉത്സവ സീസൺ സെയിലിൽ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. 


ഷവോമിയുടെ ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ് റെഡ്മി നോട്ട് 10 സീരിസ്. നാല് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഈ സ്മാർട്ട്ഫോൺ സീരിസിന് ആകർഷകമായ കിഴിവുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കും. നിങ്ങളും റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്ഫോണുകൾ വാങ്ങാനിരിക്കുകയാണ് എങ്കിൽ ഈ അവസരം പാഴാക്കാതിരിക്കുക.
റെഡ്മി നോട്ട് 10 സീരിസിലെ സ്മാർട്ട്ഫോണുകൾ, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10എസ് എന്നിവയാണ്. മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. ആകർഷകമായ ഡിസൈൻ, മികച്ച ക്യാമറ സെറ്റപ്പ്, ശക്തമായ പ്രോസസർ, ക്വാളിറ്റിയുള്ള ഡിസ്പ്ലെ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ദീർഘനേരം ചാർജ് നിൽക്കുന്ന ബാറ്ററി എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ കിഴിവുകളിൽ സ്വന്തമാക്കാവുന്ന റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.
റെഡ്മി നോട്ട് 10 പ്രോ

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും ഉണ്ട്. ഫോണിൽ 8 ജിബി വരെ എൽപിഡിഡിആർ 4എക്‌സ് റാമും 128 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2- മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്യാമറകൾ, 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ എച്ച്ഡിആർ 10 സപ്പോർട്ടുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്. ഫോണിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,020 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്. 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലെ ക്യാമറകൾ. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.


റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. മെയിൽ-ജി 76 എംസി 4 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6 ജിബി വരെ എൽപിഡിഡിആർ 4എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും ഫോണിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/ 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിൻക്യാമറ സെറ്റപ്പിൽ ഉള്ളത്. 13 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്.റെഡ്മി നോട്ട് 10ടി 5ജി

റെഡ്മി നോട്ട് 10ടി 5ജിയിൽ 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡോട്ട് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

Post a Comment

Previous Post Next Post
close