എന്താണ് യു പി ഐ (UPI). എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..? | What is Unified Payments Interface (UPI)?

  ഇപ്പോഴും ഓൺലൈൻ പണമിടപാടുകളെ കുറിച്ച് അറിയാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കളുണ്ട്.  ഗൂഗിൾ പേ, പേടിഎം, അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്താൻ എങ്ങനെ സാധിക്കും എന്ന് അവർക്ക് അറിയില്ല. നിങ്ങളുടെ മൊബൈൽ റീചാർജുകൾ, വൈദ്യുതി ബില്ലുകൾ, മറ്റു ബില്ലുകൾ എല്ലാം ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ അടക്കാൻ UPI ആപ്പുകൾ വളരെയധികം സഹായിക്കുന്നതാണ്.സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ, അഥവാ യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്. പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും. റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് (IMPS) ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിർമ്മിച്ചിരിക്കുന്നത്.


ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്റ് പെയ്മെന്റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷം മുഴുവൻ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ യുപിഐ ആപ്പുകൾ ലഭ്യമാണ്.


ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യുപിഐയിലൂടെ സാധിക്കും.


പല ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിയ്ക്കാവുന്ന ഏക മൊബൈൽ ആപ്ലിക്കേഷൻ ആണിത്. ക്യൂആര്‍ കോഡ് സ്കാൻ ചെയ്തും യുപിഐ ഇടപാടുകൾ നടത്താം. യുപിഐ ഐഡി ഉപയോഗിച്ച് സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാം. വ്യാപാരികൾക്കും ഒറ്റ ആപ്പിലൂടെ ഇടപാടുകൾ നടത്താം. യുപിഐ ഉപയോഗിച്ച് നടത്താവുന്ന പണമിടപാടിന്റെ പരിധി  നിലവിൽ 1 ലക്ഷം രൂപയാണ്.


 എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം...


 ഈ ആപ്പുകളിൽ  അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നത് ആപ്പിലൂടെ യും ക്യാഷ് അയക്കാവുന്നതാണ്.


അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പ്രചാരം നേടിയ പണമിടപാട് സംവിധാനമാണ് യുപിഐ. ഓരോ വർഷവും വൻ വർദ്ധവനാണ് യുപിഐ പണമിടപാടുകളിൽ രേഖപ്പെടുത്തുന്നത്.


യുപിഐ സംവിധാനത്തിലൂടെ പണം കൈമാറ്റം നടത്താൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 10 ആപ്പുകൾ


PhonePe ( ഫോൺ പേ)

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Paytm ( പേടിഎം)

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Amazon pay (ആമസോൺ പേ )

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Google Pay ( പേടിഎം)

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകPost a Comment

Previous Post Next Post