Ads Area

ഡൗൺലോഡ് ചെയ്ത വീഡിയോയിലെ ഓഡിയോ മാറിപ്പോയോ , വിഷമിക്കേണ്ട ടെലിഗ്രാമിൽ വഴിയുണ്ട്. | How To Know Vedio File

ഡൗൺലോഡ് ചെയ്ത വീഡിയോയിലെ ഓഡിയോ മാറിപ്പോയോ , വിഷമിക്കേണ്ട ടെലിഗ്രാമിൽ വഴിയുണ്ട്. | How To Know Vedio File



പലർക്കും അബദ്ധം പറ്റാറുള്ള ഒരു കാര്യമാണ് ആകെയുള്ള ഡാറ്റ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് മൂവി അല്ലെങ്കിൽ വീഡിയോ ഓപ്പൺ ചെയ്ത് നോക്കിയാൽ അതിന്റെ ഓഡിയോ ലാഗ്വേജ് വല്ല കൊറിയനോ ഹിന്ദി ഡബ്ബോ ആണെന്ന നഗ്ന സത്യം മനസ്സിലാക്കേണ്ടി വരുന്നത്. എന്നാൽ ഇതിനൊരു പരിഹാരമുണ്ട് ടെലിഗ്രാമിൽ തന്നെ...

അതേ ഫയലിന്റെ വേറെ ഭാഷയുള്ള ഓഡിയോ സിങ്ക് ആകാൻ ചാൻസ് ഉള്ള ഫയൽ ടെലിഗ്രാം ബോട്ടിൽ അയച്ചു കൊടുത്താൽ ഓഡിയോ ഫയൽ മാത്രമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും (സൈസ് വെറും 50MB ൽ താഴെ ആയിരിക്കും. അത് പിന്നീട് MX Player ൽ ആഡ് ചെയ്ത് വലിയ ഡാറ്റാ ചിലവില്ലാതെ തന്നെ നിങ്ങൾക്ക് വീഡിയോ ആസ്വദിക്കാം, അത് എങ്ങനായാണ് ചെയ്യുക എന്ന് Tutorial വീഡിയോ സഹിതം കാണിച്ചു തരാം

Follow Steps

📱Step 1- ഡൗൺലോഡ് ചെയ്ത ഫയലിന് അന്യോജ്യമായ മറ്റൊരു ഭാഷയിലെ വീഡിയോ ഫയൽ കണ്ടു പിടിക്കുക. (ഫയലിന്റെ പേരും Video Duration ഉം ഒരേ പോലെയാണെങ്കിൽ സിങ്ക് ആകാനുള്ള സാധ്യതയുണ്ട്).

📱Step 2 - പുതിയ ഫയൽ Media Extractor ബോട്ടിൽ ഫോർവേഡ്‌ ചെയ്യുക

📱Step 3 - ശേഷം ആ വീഡിയിൽ ഉള്ള ഓഡിയോയുടെ ലിസ്റ്റ് കാണാൻ സാധിക്കും Multi-Audios ഉള്ള ഫയലാണെങ്കിൽ ഒന്നിലധികം ഉണ്ടാകും അതിൽ‌ നിങ്ങൾക്ക് ആവശ്യമായ ഭാഷ തിരഞ്ഞെടുക്കുക അപ്പോൾ ആ ഭാഷയിലെ‌ ഓഡിയോ ഫയൽ ടെലിഗ്രാം ബോട്ടിൽ ലഭിക്കുന്നതായിരിക്കും.

📱Step 4 - ഇനി ഫോണിൽ‌ MX പ്ലയർ ഓപ്പൺ ചെയ്ത് Audio Icon > Open > ശേഷം നിങ്ങളുടെ വീഡിയോ ഫയൽ‌ ഓപ്പൺ ചെയ്യുക, അപ്പോൾ പുതിയ ഓഡിയോയിൽ നിങ്ങൾക്ക് വീഡിയോ ആസ്വദിക്കാൻ സാധിക്കും.

കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ വീഡിയോ കാണുക 👇


Tags

Post a Comment

0 Comments

Ads Area