Ads Area

മലയാളം കുട്ടി കഥകള് (നബിദിനം) islamic kids story

കഥ ഒന്ന് 

കഥകളും പാട്ടുകളുമെല്ലാം കേട്ടിരിക്കുകയാണല്ലോ നിങ്ങൾ കൂട്ടത്തിൽ ഞാനും ഒരു കഥ പറയാം. ഒരു വികൃതി പയ്യന്റെ കഥയാണ്. തിരുദൂദരടെ കാലത്ത് അങ്ങ് മദീനയിൽ ഒരു മഹാ വികൃതി കുട്ടിയുണ്ടായിരുന്നു. അവൻ എന്നും ഈത്തപ്പഴ തോട്ടത്തിൽ കയറി കല്ലെറിയും. കൊഴിഞ്ഞുവീണ പഴങ്ങൾ ശാപ്പിട്ട് അവൻ സ്ഥലം വിടും. വികൃതി കൂടിവന്നപ്പോൾ തോട്ടം ഉടമകൾ ഒളിഞ്ഞിരുന്ന് ചെറുക്കനെ പിടികൂടി. പിന്നെ മുത്ത് നബിക്ക് മുമ്പിൽ ഹാജരാക്കി. നബി തങ്ങളുടെ മുമ്പിലേക്കാണ് എന്ന് പറഞ്ഞപ്പോൾ പയ്യൻ ആകെ പേടിച്ചു വിറച്ചു. തങ്ങൾ എന്നെ ശിക്ഷിക്കുമോ എന്നായിരുന്നു അവൻറെ പേടി. തങ്ങൾ അവനോ ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കല്ലെറിയാതെ എങ്ങനാ ഈത്തപ്പഴം കിട്ടുക എന്ന് അവൻ നബിയോട് ചോദിച്ചു. കുട്ടിയുടെ വിവരമില്ലായ്മ കേട്ട് തങ്ങൾക്ക് ചിരിവന്നു. പിന്നെ നബി തങ്ങൾ അവനെ അടുത്ത് നിറത്തി, തലയിൽ തലോടി. അവനോട് പറഞ്ഞു: മോനെ മരത്തിൽ കല്ലെറിയരുത്. അത് മരത്തിനും പഴത്തിനും കേട് പാടുകൾ വരുത്തും. പഴങ്ങൾ പഴുത്ത് പാക മാകുമ്പോൾ പഴങ്ങൾ താഴെ വീഴും. അപ്പോൾ എടുത്ത് ഉപയോഗിക്കാം. അവന് സമാധാനമായി. നബിയുടെ ഉപദേശം അവൻ സ്വീകരിച്ചു. നോക്കൂ കൂട്ടുകാരെ കഥ എങ്ങനെയുണ്ട്. നാമൊക്കെ മരത്തിൽ കല്ലെറിയാറില്ലേ... പാടില്ലെന്നാണ് നബി പഠിപ്പിക്കുന്നത്. അത് മരങ്ങളെ ഉപദ്രവിക്കലാണ്. ഇനി നാം ഒരു മരത്തിലും കല്ലെറിയരുതേ... കഴിയുമെങ്കിൽ നമുക്കൊരു മരം നട്ട് പിടിപ്പിക്കാം.


നബിദിന കുട്ടിക്കഥകൾ ലഭിക്കാൻ PDF  ഡൌൺലോഡ് ചെയ്യുക 

DOWNLOAD KATHA PDF👉 CLCIK HERE

 കഥ രണ്ട് 

ബഹുമാനപ്പെട്ട ഉസ്താദുമാരെ, എന്റെ കഥ കേൾക്കാൻ വന്നിരിക്കുന്ന കൂട്ടുകാരെ, എന്നെ സ്നേഹിക്കുന്ന മാതാപിതാക്കളെ, ഞാനൊരു കൊച്ചു കഥ പറയുകയാണ്. തെറ്റുകൾ വന്നാൽ നിങ്ങൾ ക്ഷമിക്കണം. ഞാൻ പറയട്ടെ… പൂർവ്വികരിലൊരാൾ തന്റെ ഭാര്യയോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. അയാളുടെ മുന്നിൽ വറുത്ത കോഴിയുണ്ട്. അപ്പോൾ ഒരു യാചകൻ കയറി വന്നു. യാചകനെ ഒന്നും കൊടുക്കാതെ അയാൾ ആട്ടിപ്പുറത്താക്കി. സുഖലോലുപനും ധിക്കാരിയുമായിരുന്നു അയാൾ. പിന്നീട് ആ ദാമ്പത്യ ബന്ധം തകർന്നു. അയാളുടെ സമ്പത്തെല്ലാം നശിച്ചു. അയാളുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു. കാലങ്ങൾക്കു ശേഷം ഒരു ദിനം ആ സ്ത്രീയും രണ്ടാം ഭർത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്; അവരുടെ മുന്നിൽ വറുത്ത കോഴിയുണ്ട്. മുമ്പത്തെ അതേ രംഗം. അപ്പോഴതാ ഒരു യാചകൻ കയറി വരുന്നു. ഭർത്താവ് ഭാര്യയോട് ആ കോഴി മാംസം യാചകന് കൊടുക്കാൻ പറഞ്ഞു. അവൾ അപ്രകാരം ഭക്ഷണവുമായി യാചകനെ സമീപിച്ചപ്പോൾ ഞെട്ടിപ്പോയി. അത് അവളുടെ മുൻ ഭർത്താവായിരുന്നു. അന്നൊരിക്കൽ യാചകനെ ആട്ടിയോടിച്ച മനുഷ്യൻ.. ! അവൾ ആ വാർത്ത തന്റെ രണ്ടാം ഭർത്താവിനെ അറിയിച്ചപ്പോൾ അയാൾ പറഞ്ഞു: അന്ന് അയാൾ ആട്ടിയോടിച്ച ആ യാചകൻ ഞാനായിരുന്നു..! അയാൾക്ക് അന്നുണ്ടായ സമ്പത്ത് മാത്രമല്ല ഭാര്യയെയും അല്ലാഹു എനിക്ക് നൽകിയിരിക്കുന്നു. അയാളുടെ നന്ദികേടുകൊണ്ടാണങ്ങനെ സംഭവിച്ചത്. ഇത്രയും പറഞ്ഞു കൊണ്ട് എന്റെ കൊച്ചു കഥ ഞാൻ അവസാനിപ്പിക്കുന്നു.കഥ മൂന്ന് 

ബഹുമാനപ്പെട്ട ഉസ്താദുമാരെ, എന്റെ കഥ കേൾക്കാൻ വന്നിരിക്കുന്ന കൂട്ടുകാരെ, ഞാനൊരു കൊച്ചു കഥ പറയാം ഒരിക്കൽ ഈസാ നബി (അ) യാത്രയിൽ ഖബ്റ് ശിക്ഷ അനുഭവിക്കുന്ന ഒരു ഖബറാളിയുടെ അരികിൽ കൂടി പോകുകയും. മടക്കയാത്രയിൽ ആ വഴി വരികയും ചെയ്തു. തിരിച്ചു വരുമ്പോൾ നേരത്തേ ശിക്ഷ അനുഭവിക്കുന്ന ഖബ്റ് പ്രകാശിക്കുകയും ശിക്ഷിച്ചിരുന്ന മലക്കിന്റെ സ്ഥാനത്ത് റഹ്മത്തിന്റെ മലക്ക് പകരം വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ രഹസ്യം അറിയാൻ രണ്ട് റക്അത്ത് നിസ്കരിച്ച് റബ്ബിനോട് പ്രാർത്ഥിച്ചു. ഉടനടി ജിബ്രീൽ (അ) വന്ന് പറഞ്ഞു: ഇദ്ദേഹം ദോഷിയായിരുന്നു, മരിക്കുന്ന സമയത്ത് അയാളുടെ ഭാര്യ ഗർഭണിയും പിന്നീട് പ്രസവിച്ച് ആ കുട്ടി മദ്രസയിൽ പോയി ഉസ്താദ് ബിസ്മി പഠിപ്പിക്കുകയും അവൻ അത് പഠിക്കുകയും ചെയ്തപ്പോൾ അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും ശിക്ഷ അല്ലാഹു ഉയർത്തുകയും ചെയ്തു. കൂട്ടുകാരെ… അറിവ് പഠിക്കുന്നതിൻറെ മഹത്വം മനസ്സിലാക്കാൻ നമുക്ക് ഈ കഥ ഉപകരിക്കും. ഇത്രയും പറഞ്ഞു കൊണ്ട് എന്റെ കൊച്ചു കഥ ഞാൻ അവസാനിപ്പിക്കുന്നു.


കഥ നാല് 

അസ്സലാമു അലൈക്കും കൂട്ടുകാരെ, ഈ സുന്ദരസുദി നത്തിൽ ഒരു കഥ പറയാനാണ് ഞാൻ നിങ്ങൾക്ക് മുമ്പിൽ എത്തിയിട്ടുള്ളത്. നമ്മുടെ മുത്ത്നബിയെ കുറിച്ചുള്ള കഥയാണ്. അതുകൊണ്ട് നിങ്ങളെല്ലാവരും ശ്രദ്ധിക്കുമല്ലോ. ശ്രദ്ധിക്കണംട്ടൊ.. സുഹൃത്തുക്കളെ ഒരിക്കൽ നമ്മുടെ മുത്തബി (സ) കഅ്ബയുടെ സമീപത്ത് നിസ്ക രിക്കുകയായിരുന്നു. നബിതങ്ങൾ സുജൂദിലായിരിക്കുമ്പോൾ ഒരു ശതു വന്നുകൊണ്ട് ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല നബിയുടെ കഴുത്തിലിട്ടു. നബി തങ്ങൾക്കു സുജൂദിൽ നിന്ന് ഉയരാൻ കഴിഞ്ഞില്ല. ഇതുകണ്ട് ശത്രുക്കൾ പൊട്ടി ചിരിക്കാൻ തുടങ്ങി. ഈ കാഴ്ച നബിയുടെ പുന്നാരമോൾഫാതിമ (റ) കണ്ടു. അവർ ഓടിവന്ന് നബിയുടെ കഴുത്തിൽ നിന്ന് കുടൽമാല മാറ്റി. നബി തങ്ങളെ സഹായിച്ചു. എങ്ങിനെ ഉണ്ട് എന്റെ കഥ കൂട്ടുകാരെ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട , ഞാൻ നിർത്തുകയാണ്. അസ്സലാമു അലൈക്കും.


മറ്റു കഥകൾ ലഭിക്കാൻ PDF ഡൌൺലോഡ് ചെയ്യുക 
DOWNLOAD KATHA PDF👉 CLCIK HERE

Tags

Post a Comment

0 Comments

Ads Area