Ads Area

അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും; പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് കേന്ദ്രം.


രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം. ഇതിന്റെ ഭാഗമായി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ദുര്‍ബലരായ ഉപയോക്താക്കളെ ചൂഷണം ചെയ്യാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെ തടയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
തുടര്‍ നടപടി എന്നോണം റിസര്‍വ് ബാങ്ക് തയ്യാറാക്കുന്ന പട്ടികയിലെ ആപ്പുകള്‍ മാത്രമാണ് ഫോണുകളിലെയും മറ്റും പ്ലേസ്റ്റോറുകളിലും ആപ്പ് സ്റ്റോറുകളിലും ഇടംപിടിക്കുന്നുള്ളൂ എന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഉറപ്പാക്കും.

Post a Comment

0 Comments

Ads Area