Ads Area

ഒരു അടുക്കള അറിവ്‌

സ്വാഗതം...

പാറ്റകളെക്കൊണ്ടുള്ള (കൂറ/ cockroach) ശല്യം നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ അടുക്കളയിൽ മരുന്ന് വെച്ചാലും പാറ്റഗുളികകൾ ഉപയോഗിച്ചാലും പിന്നെയും പാറ്റ വരുന്നു എന്നത്‌ പലരുടെയും ഒരു പ്രശ്നവും പരാതിയുമാണ്‌. പാറ്റകൾക്ക്‌ ഭക്ഷണം ഉണ്ടെങ്കിലേ അവ ഉണ്ടാകൂ.. 
അവയ്ക് നമ്മുടെ വീട്ടിൽ നിന്ന് ഭക്ഷണം കിട്ടാതെയാക്കുക എന്നതാണ്‌ പ്രധാന പ്രതിവിധി.  അതിനായി എല്ലാവർക്കും എളുപ്പത്തിൽ  പ്രായോഗികമാക്കാവുന്ന മൂന്ന് കുഞ്ഞു ടിപ്സ്.

* നിർബന്ധമായും എല്ലാ ദിവസവും അടുക്കളയിൽ ഉള്ള വേസ്റ്റ്‌ കളഞ്ഞ്‌ ,  സിങ്ക്‌/ റ്റാങ്ക്‌  എന്നിവ ഉറങ്ങുന്നതിനുമുൻപ്‌ വൃത്തിയാക്കുക.( നമ്മളിൽ മിക്കവരും വേസ്റ്റ്‌ രാവിലെ കളയാൻ മാറ്റിവെയ്ക്കാറുണ്ട്‌ . രാത്രിയിൽ ഉണ്ടാവുന്ന ഈ വേസ്റ്റിന്റെ ദുർഗന്ധം പാറ്റകൾ കൂടാൻ ഒരു പ്രധാനകാരണമാണ്‌).

*   പാചകം ചെയ്തതും ഭക്ഷണം കഴിച്ചതുമായ അഴുക്കുപാത്രങ്ങൾ കഴിവതും  പിറ്റേന്നത്തേക്ക്‌ മാറ്റി വെയ്ക്കാതെ രാത്രിയിൽ  തന്നെ കഴുകിവെയ്ക്കുക. 

* ബാക്കിവരുന്ന ഭക്ഷണങ്ങൾ രാത്രി തന്നെ എടുത്ത്‌ അടച്ച്‌ ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.
 
മടിയില്ലാതെ ഇതൊരു ശീലമാക്കിയാൽ രണ്ടുണ്ട്‌ ഗുണം.  

* പാറ്റകളെ ഇല്ലാതാക്കാം. 

* വൃത്തിയായിക്കിടക്കുന്ന ഒരു അടുക്കളയിലേക്ക്‌ രാവിലെ എണീറ്റ്‌ കയറുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ്‌ എനെർജി ഉണ്ട്‌. അത്‌ അന്നത്തെ ദിവസം മുഴുവൻ നമ്മളിൾ ഒരു പ്രസർപ്പ്‌ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
Tags

Post a Comment

0 Comments

Ads Area