Ads Area

കല്ലാപുരം എന്ന കാർഷീക ഗ്രാമം (തമിഴ്നാട്) Kallapuram tourist place

നെൽവയലുകൾ നിറഞ്ഞ കാർഷീക ഗ്രാമങ്ങൾ  ധാരാളമുണ്ടെങ്കിലും,
പ്രകൃതി തൻ്റെ കൈയൊപ്പ് ചാലിച്ച്  കനിഞ്ഞരുളുന്ന  കാർഷിക ഗ്രാമങ്ങൾ വിരളമായേ നമുക്കിന്ന് കാണാൻ കഴിയൂ.  അത്തരം  എണ്ണം പറഞ്ഞ ഗ്രാമങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ ഉടുമൽപേട്ട ജില്ലയിലെ കല്ലാവൂർ ഗ്രാമം.

ബഹു ഭൂരിപക്ഷം തമിഴ് സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കല്ലാവൂർ  ഗ്രാമത്തെ കുറിച്ച്  സിനിമാ ഇൻറർവ്യൂകളിലും മറ്റും എവിടെയൊക്കേയോ വായിച്ചും കേട്ടറിഞ്ഞിട്ടുമുണ്ടായിരുന്നു.

സാധാരണ സഞ്ചരിച്ചു പോരുന്ന സ്ഥലങ്ങളുടെ അരികിൽ  തന്നെയാണെന്നും നാട്ടിൽ നിന്ന് 70 k.m ദൂരം മാത്രമാണുള്ളതെന്നും  ഗൂഗിൾ മാപ്പിലൂടെയാണ് അറിയാൻ കഴിയുന്നത്.[ നമ്മുടെ പ്രധാന നേരം പോക്ക് തന്നെ Google Map ആണ്.]

  ഇത്തരം ഗ്രാമങ്ങൾ സന്ദർശിക്കുന്നതിൽ തൽപരനും, കാഴ്ച്ചകളിൽ നല്ലൊരു നിരീക്ഷകനും എഴുത്തുകാരനുമായ സുഹൃത്ത് കന്നിമാരിയിലെ ദിനേശ് ചേട്ടനോട്  ഇക്കാര്യം പറയേണ്ട താമസം തന്നെ അടുത്ത ദിവസം 14-08-2021  രാവിലെ എട്ടര മണിയോടെ ഇരുവരും Meenakshipuram, Anamalai, dhali വഴി കല്ലാവൂർ ഗ്രാമത്തിലേക്ക് യാത്രയായി.

കടന്ന് പോകുന്ന വഴിയോര കാഴ്ച്ചകളിൽ മുഴുകിയും കാര്യങ്ങൾ പറഞ്ഞും സാവധാനം കല്ലാവൂർ എത്തിച്ചേരുന്നത്  പത്തരയോടെയാണ്.

നാളിതുവരേയും ഇവിടെ സന്ദർശിക്കാനാവാത്ത നഷ്ടബോധം ആദ്യ കാഴ്ച്ചയിൽ തന്നെ ഇരുവർക്കും ബോധ്യമായി.
ഏതാണ്ട് വൃത്താകൃതിയിൽ     നമ്മുടെ കാഴ്ച്ചകൾക്ക് എത്താൻ കഴിയുന്ന ദൂരം വരെ ചെറിയ തോതിൽ ചെരിഞ്ഞും ഉയർന്നും  വിശാലമായ നെൽപാടങ്ങളും.
അതിൻ്റെ അരുകിലായി കടന്നു പോകുന്ന പ്രധാന പാതയുടെ ഇരുവശവും കോൺക്രീറ്റ് കെട്ടിടങ്ങൾ അധികമില്ലാതെ    ഓടിട്ട ഗ്രാമീണ വാസികളുടെ വീടുകളും.
നെൽകൃഷി ഇറക്കുന്നതിനായി  വയലുകളിൽ അങ്ങിങ്ങായി ട്രാക്ടറുകൾ നിലം  ഒരുക്കുന്ന ജോലികൾ തകൃതിയായി നടക്കുന്നതും കാണാവുന്നതാണ്. 

തലങ്ങും വിലങ്ങും ഒഴുകിടുന്ന കനാലുകൾക്ക് പുറമെ
വർഷങ്ങൾ പഴക്കമുള്ള കല്ലുപാലത്തിൻ മീതെയുള്ള ജലസേചനവും. 
അങ്ങിങ്ങായി ആടുകൾ മേയക്കുന്ന സ്ത്രീകളേ കൂടാതെ കന്നുകാലികൾ മേയ്ക്കുന്ന ഗ്രാമീണരേയും കാണാം.

പാതയരുകിലെ മരച്ചുവട്ടിൽ ഓലമേഞ്ഞ ചായക്കടകളിൽ     സൊറ പറഞ്ഞിരിക്കുന്ന  നാട്ടുകൂട്ടങ്ങൾ തുടങ്ങി  തനതായ ഗ്രാമീണ സൗന്ദര്യങ്ങൾ ആവോളം ദർശിക്കുവാനാവുന്നിവിടെ.

കല്ലാവൂരിൻ്റെ ചാരുത ഏറെ മനോഹരമാക്കുന്നതും ആകർഷിച്ചീടുന്നതും,  
തെക്ക് പടിഞ്ഞാറായി Anamalai Tiger Reser വിൻ്റെ ഭാഗമായ thirumoorthy, valpara മുതൽ chinnar, marayoor, Munnar പിന്നെ തെക്കു കിഴക്കായി Palani ഹിൽസിൻ്റെ ഭാഗവുമായ മലമടക്കുകൾ [220 DEGREE കോണത്തിൽ] നെറ്റിപ്പട്ടം ചൂടി അഴകാർന്ന് അതിര് കാത്തിടുന്ന കാഴ്ച്ചയും. 
വർഷക്കാലങ്ങളിൽ Valparai മലനിരകളിലൂടെ ഒഴുകി Munnar, Kottakambur മലമുകളിൽ പൊതിഞ്ഞു കിടക്കുന്ന മഴ മേഘകൂട്ടങ്ങൾ ഒരുക്കുന്ന കാഴ്ച്ചകൾക്കൊപ്പം കല്ലാവൂരിലെ നെൽപാടങ്ങൾ വിരിച്ചിടുന്ന പച്ചപ്പും. കാൻവാസിൽ വരച്ചിടാൻ മോഹിപ്പിക്കുന്ന
ദൃശ്യങ്ങൾ തന്നെയാണ്.

Munnar മലനിരകളിൽ ഉത്ഭവിച്ച് കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഒന്നായ 
Pambar പുഴ  തലയാർ, മറയൂർ കാടുകളിലൂടെ  തഴുകി  
 കേരള തമിഴ്നാട് അതിർത്തിയായ
 ചിന്നാറിൽ ചിന്നാർ പുഴയുമായി സംഗമിച്ച്  അവിടെ നിന്ന്  തമിഴ്നാട്ടിലെ നീളം കൂടിയ നദികളിൽ ഒന്നായ Amaravathy പുഴയായി  യാത്ര തുടർന്ന് Amaravathy ഡാമിലേക്കും. അവിടെ നിന്ന് Kallavoor ഗ്രാമം വഴി Kumaralingam, dharapuram, Karur എന്നീ സമതലങ്ങളെ  സമൃദ്ധമാക്കി 282 K.m പിന്നിട്ട് thirumukudalur എന്ന സ്ഥലത്ത് കാവേരി നദിയിൽ ലയിച്ചു ചേരുന്നു.

കല്ലാപുരത്തിൻ്റെ മറ്റൊരു സവിശേഷത എന്തെന്നാൽ കാലങ്ങളായി  മലനിരകളിലൂടെ ഒഴുകി വന്നിടുന്ന പുഴയിലെ ധാരാളം എക്കൽ മണ്ണും ജലവും
  ആദ്യ സമതലങ്ങളിൽ സംഭാവന നൽകുന്നത് കല്ലാപുരം  ഗ്രാമത്തിലാണ്.

വർഷങ്ങളായി നെൽമണികൾ വിളയിച്ചീടുന്ന ഫലഭൂയിഷ്ടമായ  നിലങ്ങളും പച്ചപ്പാർന്ന നിറങ്ങളും സംഭാവന നൽകി അനേകം തമിഴ് ചലച്ചിത്രങ്ങൾക്ക്  വേദിയേകി 
ഇന്നും തനിമയോടെ  തൻ്റെ കാഴ്ച്ചകൾ തുടരുന്നു..
  ഒപ്പം ഞങ്ങളുടെ യാത്രയും..

യാത്രയേക്കാൾ
മികച്ച വിദ്യാലയമേതാണ്.
യാത്രകൾ തുടരട്ടെ....


Post a Comment

0 Comments

Ads Area